Thursday, April 9, 2026

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

Date:

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജൻ്റും കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ബി.എം. ജമാലാണ് പിടിയിലായത്. ബേക്കൽ ഇസ്ലാമിക് എഎൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽ വെച്ചാണ് സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്.

എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ചീഫ് ഏജന്റിന്റെ കണ്ണട പോലീസ് പിടിച്ചെടുത്തു. സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയെന്നും ക്യാമറയുള്ള കാര്യം ശ്രദ്ധിച്ചില്ലെന്നുമാണ് ജമാലിൻ്റെ വിശദീകരണം. അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികൾ പിന്നീടുണ്ടാകുമെന്നും പോലീസ് അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...