Monday, February 23, 2026

സുവർണ്ണ ക്ഷേത്രത്തിന്  ബോംബ് ആക്രമണ ഭീഷണി ; അന്വേഷണം തുടരുന്നു

Date:

അമൃത്സർ : അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ദർബാർ സാഹിബ് എന്ന് അറിയപ്പെടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ലങ്കർ ഹാളിൽ സ്ഫോടനം നടത്തുമെന്നാണ് ഇ-മെയിൽ വഴി
ഭീഷണി സന്ദേശം. തുടർന്ന് സിഖുകാരുടെ പരമോന്നത മത ഭരണ സമിതി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പരാതി നൽകി. ഉടൻ ബോംബ് നിർവീര്യ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും എസ്‌ജിപിസി മേധാവി ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു.

എസ്‌ജിപിസി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ സ്ഥിരീകരിച്ചു. പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം വിഭാഗവും ഭീഷണി മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുവനന്തപുരത്ത് സ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു....

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും  ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മീററ്റ് :രാജ്യത്തെ ആദ്യ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമായ (RRTS) നമോ...

തിങ്കളാഴ്ചത്തെ ന്യൂയോർക്ക്, ന്യൂവാർക്ക് വിമാന സർവ്വീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി : യുഎസിൻ്റെ കിഴക്കൻ തീരത്ത് ശക്തമായ ശൈത്യകാല കൊടുങ്കാറ്റിൻ്റെ സാദ്ധ്യത...