Friday, April 10, 2026

വയനാട് ദുരന്തം: കേരളത്തിന് സഹായം പരി​ഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

Date:

കൊച്ചി : വയനാട് പുനരധിവാസം നടപ്പാക്കാം കേരളത്തിനുള്ള സഹായം പരി​ഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിന് 782 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. കേസ് അടുത്ത ആഴ്ചയിൽ വീണ്ടും പരി​ഗണിക്കും.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സഹായധനം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് എപ്പോൾ നൽകാൻ കഴിയും എന്നതുൾപ്പെടെ അറിയിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേരളത്തിന് കേന്ദ്രസഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസും പൊതുതാത്‌പര്യഹർജികളുമാണ് ഡിവിഷൻ ബെഞ്ചിന്റെ പരി​ഗണനയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...