നെഞ്ച് പിളർന്ന് നേപ്പാൾ ; കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 112 മരണം, 68 പേരെ കാണാതായി

Date:

(Photo Courtesy : BBC News / X)

നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 112 പേർ മരണപ്പെട്ടു. കാണാതായതായ 68 പേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു.

ഇതുവരെ 59 പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും 44 പേരെ കാണാതാവുകയും ചെയ്‌തു,” നേപ്പാൾ പോലീസ് വക്താവ് ഡാൻ ബഹാദൂർ കാർക്കി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. തലസ്ഥാനമായ കാഠ്മണ്ഡുവിനു ചുറ്റുമുള്ള നദികൾ കരകവിഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി. 200ലധികം വെള്ളപ്പൊക്ക – മണ്ണിടിച്ചിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കാർക്കി പറഞ്ഞു.

കനത്ത മഴയിൽ വെള്ളിയാഴ്ച മുതൽ തന്നെ നേപ്പാളിലെ ഉയർന്ന പ്രദേശങ്ങൾ പോലും വെള്ളത്തിനടിയിലായതിനാൽ ഒന്നിലധികം നദികളിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ദുരന്ത നിവാരണ സേന. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനും സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനോടൊപ്പം അവർക്ക് ആശ്വാസം പകരാനും അധികാരികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെൻ്റ് അതോറിറ്റിയുടെ വക്താവ് ബസന്ത അധികാരി പറഞ്ഞു.

മണ്ണിടിച്ചിലിൽ മിക്കവാറും ഹൈവേകളിലും ഇടറോഡുകളിലും ഗതാഗതം തടസ്സപ്പെട്ട് നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി പകരം, ഹെലികോപ്റ്ററുകളും മോട്ടോർബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ മൂവായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് പറയുന്നു.

“റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വഴിയെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. ജനങ്ങൾ യാത്ര പൂർത്തിയാക്കാനാവാതെയും മടങ്ങിപ്പോകാൻ കഴിയാതെയും പെരുവഴിയിലാണ് – ” കാഠ്മണ്ഡു ട്രാഫിക് പോലീസ് ഓഫീസർ ബിശ്വരാജ് ഖഡ്ക പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാഠ്മണ്ഡുവിൽ നിന്നുള്ള എല്ലാ ആഭ്യന്തര വിമാനങ്ങളും റദ്ദാക്കി. ഏതാണ്ട് 150 ലധികം വിമാനസർവ്വീസുകൾ ഇരുവരെ റദ്ദാക്കിയതിൽ പെടുന്നു.

“ഇത് അതിഭീകരമാണ്. എൻ്റെ ജീവിതകാലത്ത് ഇത്തരമൊരു നാശം ഞാൻ മുമ്പ് കണ്ടിട്ടില്ല,” നഗരത്തിൽ വീർത്ത ബാഗ്മതി നദിക്ക് സമീപം മോട്ടോർബൈക്ക് വർക്ക് ഷോപ്പ് നടത്തുന്ന മഹമദ് ഷാബുദ്ദീൻ (34) വെളിപ്പെടുത്തി.

“അർദ്ധരാത്രിയിൽ ഞാൻ പുറത്തേക്ക് പോയപ്പോൾ വെള്ളം എൻ്റെ തോളിൽ വരെ എത്തിയിരുന്നു,” 49 കാരനായ ട്രക്ക് ഡ്രൈവർ ഹരി മല്ല വാർത്താ ഏജൻസിയോട് വ്യക്തമാക്കി..

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആവർത്തിയും തീവ്രതയും പ്രകൃതിക്ഷോഭത്തിന് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. ജൂലൈയിൽ ചിത്വാൻ ജില്ലയിൽ റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 59 യാത്രക്കാരുമായി വന്ന രണ്ട് ബസുകളാണ് നദിയിലേക്ക് എടുത്തെറിയപ്പെട്ടത്.
മൂന്ന് പേർക്ക് ജീവനോടെ രക്ഷപ്പെടാൻ കഴിഞ്ഞു. അപകട സ്ഥലത്ത് നിന്ന് 20 മൃതദേഹങ്ങൾ മാത്രമേ വീണ്ടെടുക്കാൻ അധികാരികൾക്ക് കഴിഞ്ഞുള്ളൂ, വെള്ളപ്പൊക്കം തിരച്ചിലിന് തടസ്സമായി. ഈ വർഷം മഴക്കെടുതിയിൽ നേപ്പാളിൽ 220ലധികം പേർക്കാണ് ജീവഹാനി സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി...

ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്താൻ നടപടി : പ്രതിഷേധം കനത്തപ്പോൾ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...