Wednesday, August 12, 2026

‘എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു ; കേരളത്തിൽ വനിതാ മന്ത്രിക്ക് നേരെ നികൃഷ്ടമായ അക്രമം ഇതാദ്യം’  : ടി പി രാമകൃഷ്ണൻ

Date:

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേരളത്തിൽ വനിതാ മന്ത്രിക്ക് നേരെ ഇത്രയും നികൃഷ്ടമായ കാര്യം ഉണ്ടാകുന്നത് ആദ്യമായാണ്. കേരളത്തിൽ എല്ലായിടത്തും അക്രമത്തിന് ശ്രമമുണ്ടായിട്ടും പോലീസ് സംയമനം പാലിച്ചു. കണ്ണൂർ സംഭവത്തിൽ പ്രതിപക്ഷ നേതാവിൻ്റെ നിലപാടെന്താണെന്ന് ടിപി രാമകൃഷ്ണൻ ചോദിച്ചു.
എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നുവെന്നും മന്ത്രിക്കെതിരായ ആക്രമണം ജനാധിപത്യ കേരളത്തിന് കളങ്കമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ‌

സംഭവത്തിൽ എൽഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ആക്രമണം ആസൂത്രിതമാണോയെന്ന് പോലീസ് കണ്ടെത്തട്ടെയെന്നും അദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മാറുന്നു. ജനങ്ങൾ യുഡിഎഫിന് എതിരാകുന്നുവെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു.

കണ്ണൂരിൽ ഇന്ന് മന്ത്രിക്ക് നേരെയുണ്ടായത് പ്രതിഷേധത്തിൻ്റെ പരമ്പര തനെയായിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുത്തപ്പോഴെല്ലാം കെ എസ് യു വിൻ്റേയും യൂണ് കോൺഗ്രസിൻ്റേയും യൂത്ത് ലീഗിൻ്റെയും പ്രതിഷേധങ്ങൾ നേരിട്ട ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വീണ്ടും കെഎസ്‌യുവിന്റെ പ്രതിഷേധവും അക്രമവും ഉണ്ടായത്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...