Tuesday, September 22, 2026

അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര വീട് കണ്ടുകെട്ടി ഇ.ഡി ; മൂല്യം 3,716 കോടി രൂപ

Date:

മുംബൈ : റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ ‘അബോഡ്’ എന്ന വീട് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).17 നിലകളുള്ള, 66 മീറ്റർ ഉയരമുള്ള ഈ ആഡംബര വീട് മുംബൈയിലെ പാലി ഹിൽ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി (RCOM) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (PMLA) പ്രകാരമാണ് ഈ ബഹുനില വീട് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം 3,716.83 കോടി രൂപയാണെന്ന് ഇഡി അധികൃതർ വ്യക്തമാക്കി.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് അനിൽ അംബാനി ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യഘട്ട ചോദ്യം ചെയ്യലിന് അനിൽ അംബാനി ഹാജരായത്. ഈ കേസിൽ ഇതുവരെ കണ്ടുകെട്ടിയ ആസ്തിയുടെ മൊത്തം മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയർന്നതായും ഇഡി അറിയിച്ചു.

റിലയൻസ് കമ്മ്യൂണിക്കേഷൻസ് (RCOM) അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും വായ്പകൾ വഴിതിരിച്ചുവിട്ടെന്നും ഉള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഇഡിയുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....