Saturday, March 7, 2026

പി കെ ശശിയെ തള്ളി 2 വിമത നേതാക്കൾ സിപിഐഎമ്മിലേക്ക് തന്നെ മടങ്ങി; ശശിക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി പാലക്കാട് ജില്ലാ സെക്രട്ടറി

Date:

പാലക്കാട് : പി കെ.ശശിയുടെ വിമത നീക്കത്തിന് തിരിച്ചടിയായി 2 വിമത നേതാക്കളിൽ സിപിഎമ്മിലേക്ക് തന്നെ മടങ്ങി. കൊഴിഞ്ഞാമ്പാറയിലെ രണ്ട് വിമത നേതാക്കളാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. വിമത നേതാവ് എം.സതീശൻ്റെ വിശ്വസ്തരിൽ ഒരാളും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് 10 ആം വാർഡ് അംഗവുമായ എൻ.വിജയാനന്ദ്, പെരുമ്പാറച്ചള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്.കാർത്തിക് എന്നിവരാണ് വിമതരോട് വിട പറഞ്ഞ് സിപിഎമ്മിൽ തിരിച്ചെത്തിയത്.

വിമത നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്ന 2 കോൺഗ്രസ് പ്രവർത്തകരും ഇവരോടൊപ്പം സിപിഎമ്മിൽ ചേർന്നു. കൊഴിഞ്ഞാമ്പാറയിലെ കോൺഗ്രസ് പ്രവർത്തകരായ മഥൻകുമാർ, ശൺമുഖവേൽ എന്നിവരാണ് അവർ.

അതേസമയം, മോശം പരാമർശത്തിൽ പി. കെ ശശിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. പാർട്ടിയുടെ നേതൃത്വത്തോട് ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്പിരിറ്റ് കച്ചവടക്കാരൻ എന്ന പി കെ ശശിയുടെ ആരോപണം, എൻ്റെ പൊതുജീവിതത്തെ ബാധിക്കില്ല. ആരോപണം ഉന്നയിച്ചവർ തെളിവുകൾ പുറത്തു വിടണം. എൻ്റെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയേണ്ട ബാദ്ധ്യത ജില്ലാ സെക്രട്ടറി എന്ന നിലയിൽ എനിക്കില്ല.
പികെ ശശിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിപോയെന്ന് തോന്നുന്നില്ല. അത് ഏറ്റവും അവസാന നടപടിയാണ്. സ്പിരിറ്റ് എന്ന വാക്ക് ഉപയോഗിച്ച് എത്ര ആക്രമിച്ചാലും തന്നെ ബാധിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.തന്‍റെ ജീവിതം എല്ലാവർക്കും അറിയുന്നതാണെന്നും ശശിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഇഎൻ സുരേഷ്ബാബു പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും വി ഡി സതീശനും പി കെ ശശിയുടെ തീവ്രത അളക്കട്ടെ. അത് രാഹുൽ മാങ്കൂട്ടത്തിന്റെ മുകളിൽ വരുമോ എന്ന് അപ്പോൾ അറിയാം. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ വ്യക്തികള്‍ക്ക് പ്രധാന്യമില്ല. തെറ്റ് തിരുത്താൻ പാർട്ടി തല നടപടിയാണ് സ്വീകരിക്കുക. പൊലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുക്കുകയല്ല ചെയ്യുന്നത്. സ്വയം നശിക്കുക എന്ന വാശിയിൽ പാർട്ടിയിലെ ഒരാൾ പോയാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജാസ്ലിയ കാറിടിച്ച് മരിച്ച സംഭവം; പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ

കൊച്ചി : അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ...

പൊലിയുന്ന മനുഷ്യജീവനുകൾ, ഇറാനിൽ കൊല്ലപ്പെട്ടത് 1,230പേർ ; കരയുദ്ധത്തിന് തുടക്കമിടാൻ അമേരിക്ക, നേരിടുമെന്നും വിനാശകരമാകുമെന്നും ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിലും ഇറാൻ്റെ പ്രതിരോധത്തിലും പൊലിയുന്ന മനുഷ്യജീവനുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ...

വാംഖഡെയിൽ വെള്ളിടി മിന്നി! ; തീപാറും പോരാട്ടത്തിൽ സഞ്ജുവിൻ്റെ മികവിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഫൈനലിൽ

മുംബൈ : മലയാളി താരം സഞ്ജുവിൻ്റെ മികച്ച പ്രകടനത്തിൽ ട്വൻ്റി20 ലോകകപ്പ് സെമിഫൈനലിൽ...

ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു; ആർഎൻ രവി പുതിയ ഗവർണർ

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവെച്ചു....