Thursday, March 12, 2026

2024 ഐപിഎൽ ട്വൻ്റി20 ക്രിക്കറ്റ് മത്സരങ്ങൾക്ക് മാർച്ച് 21 ന് തുടക്കമാകും ; ഫൈനൽ മെയ് 25 ന്

Date:

ന്യൂഡല്‍ഹി: 2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) മത്സരത്തിന് മാര്‍ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്‍. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മെയ് 25-നായിരിക്കും അവസാനമത്സരം. വനിതാ പ്രീമിയര്‍ ലീഗിന്റെ മത്സരത്തീയതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

ബി.സി.സി.ഐയുടെ. പുതിയ സെക്രട്ടറിയേയും ട്രഷററേയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഐ.പി.എല്‍. മത്സരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊണ്ടത്. നേരത്തെ, ഈ വര്‍ഷത്തെ ഐ.പി.എല്‍. മാര്‍ച്ച് 23-ന് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. തീയതി തിരുത്തിക്കൊണ്ടുള്ള അറിയിപ്പ് രാജീവ് ശുക്ല തന്നെ നല്‍കിയത്. ഒരു വര്‍ഷത്തേക്ക്‌ പുതിയ കമ്മിഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

ജനുവരി 18,19 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ബിസിസിഐ യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ചടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക. ഐ.പി.എല്‍. 2025 മെഗാ ലേലത്തില്‍ 639.15 കോടി മുതല്‍മുടക്കില്‍ 182 കളിക്കാരുടെ ലേലമാണ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...