Saturday, July 18, 2026

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളെ രക്ഷപ്പെടുത്തി ; മൂന്നുപേരുടെ നില ഗുരുതരം

Date:

തൃശ്ശൂർ : പീച്ചി ഡാം റിസർവോയറില്‍ നാലു പെൺകുട്ടികൾ വീണു. നാലു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്നു കുട്ടികളുടെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്. സുഹൃത്തിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പീച്ചി പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ വന്നതാണ് മറ്റ് മൂന്നു പേരും. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാല് കുട്ടികളെയും രക്ഷപ്പെടുത്തിയത്. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം. 

അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ അപകടനില തരണം ചെയ്തു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പീച്ചി പുളിമാക്കൽ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘കെ എസ് യുവിന്റെ സങ്കടങ്ങൾ ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കണം; മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുത്’- കെ.സി വേണുഗോപാൽ

പുതുപ്പള്ളി : കെ.എസ്.യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട...

വൈദ്യുതി നിയന്ത്രണത്തിൽ  വിമര്‍ശനവുമായി പിണറായി; ‘ചീമേനി ആണവനിലയത്തെ എതിർക്കും’

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ രൂക്ഷ വിമർരനവുമായി പ്രതിപക്ഷ നേതാവ്...