എഐസിസിക്ക് മുൻപിൽ 9 പരാതികൾ; ‘ഇനിയും വെളിപ്പെടുത്തലുകൾക്ക് സാദ്ധ്യതയുണ്ട്.’ – രാഹുൽ മാങ്കൂട്ടത്തിൻ്റെ രാജി ആവപ്പെട്ട് രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം:  രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ച് രമേശ് ചെന്നിത്തല. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാദ്ധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

രാഹുല്‍ രാജിവെയ്ക്കാത്ത പക്ഷം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ അത് ദോഷകരമായി ബാധിക്കും. പരാതി എന്ന സാങ്കേതികത്വത്തില്‍ നിന്നുകൊണ്ട് രാജി വാങ്ങാതിരുന്നാൽ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് ചെന്നിത്തല രാജി ആവശ്യപ്പെടണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്.

കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വിഡി സതീശനും കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെയ്ക്കണമെന്ന നിലപാടുമായി കൂടുതൽ യൂത്ത് – വനിതാ നേതാക്കളും പരസ്യമായി രംഗത്തെത്തുമെന്നാണ് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...

ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം

ന്യൂഡൽഹി : ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം....