Saturday, March 14, 2026

രുചിപെരുമയുടെ വള്ളസദ്യ ; പാടി ചോദിക്കുന്ന വിഭവങ്ങളുണ്ണാൻ ആറന്മുളയിലേക്ക് പോരൂ

Date:

പത്തനംതിട്ട : കെട്ടിലും മട്ടിലും മാത്രമല്ല വെയ്പ്പിലും വിളമ്പലിലും കൂടി വ്യത്യസ്തമായ രുചിമഴ പെയ്യിക്കുന്ന ആറന്മുള വള്ളസദ്യ ഉണ്ണാനൊരുങ്ങിക്കോളു – ജൂലൈ 13 നാണ് വള്ളസദ്യക്ക് തുടക്കമാകുന്നത്. ഒക്ടോബർ 2 വരെ നീണ്ടുനിൽക്കും. ആകെ 500 വള്ളസദ്യകളാണ് നടത്തുന്നത്. 390 സദ്യകളുടെ ബുക്കിങ് ഇപ്പോഴെ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണു ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടു നടത്തുന്നത്.

44 വിഭവങ്ങളാണ ഇലസദ്യയിലുണ്ടാവുക. ഇതിൽ 20 വിഭവങ്ങൾ പാടി ചോദിക്കും, അതിനനുസരിച്ച് വഴിപാടുകാരൻ ഇലയിൽ വിളമ്പും. ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതാണ് ഈ വള്ളസദ്യയും ബന്ധപ്പെട്ട കാഴ്ചകളും.

15 സദ്യാലയങ്ങളിലായി 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. പാസ് മുഖേന മാത്രമെ പ്രവേശനം സാദ്ധ്യമാകൂ. സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ‌ പാടി ചോദിക്കും

ഹൈക്കോടതി വിധി പ്രകാരം സദ്യയുടെ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി നിർവ്വഹണ സമിതി നിലവിൽ വന്നു. സ്പെഷൽ പാസ് സദ്യ ഈ മാസം ആഴ്ചയിൽ 5 ദിവസം നടത്തും. ഒരു ദിവസം 120 പേർക്കു സദ്യ ഒരുക്കിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു. www.aranmulaboatrace.com. 8281113010.

തിരുവോണത്തോണി വരവ് സെപ്റ്റംബർ 5, ഉത്തൃട്ടാതി ജലമേള സെപ്റ്റംബർ 14 തീയതികളിലായി നടക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയിലൂടെയും വള്ളസദ്യയിൽ പങ്കെടുക്കാം. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് 400 ട്രിപ്പുകൾ  ലക്ഷ്യമിടുന്നതായി ജില്ലാ കോഡിനേറ്റർ സന്തോഷ് കുമാർ പറഞ്ഞു….

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ട്രംപിൻ്റെ അവകാശവാദം; കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ

ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ദ്വീപിലെ...

കോന്നി മെഡിക്കൽ കോളേജ് വിവാദം: ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു

പത്തനംതിട്ട : പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി...

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...