Thursday, September 10, 2026

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

Date:

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന് പ്രതികരണവും പാക്കിസ്ഥാൻ മുഖേനയാണ് അറിയിച്ചതെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി  റിപ്പോർട്ട് ചെയ്തു. ടെഹ്‌റാൻ ഒരു താൽക്കാലിക വെടിനിർത്തലിന് തയ്യാറല്ലെന്നും പകരം യുദ്ധത്തിന് സ്ഥിരമായ ഒരു അന്ത്യമാണ് അനിവാര്യമെന്നുമാണ്  പ്രതികരണം.

ഇറാന്റെ മറുപടി അടിയന്തര വെടിനിർത്തലിനപ്പുറം 10 നിബന്ധനകൾ കൂടി മുന്നോട്ടുവെച്ചിട്ടുള്ളതാണ്.  അതിൽ, അതിർത്തിക്കുള്ളിൽ മാത്രമല്ല, ലെബനനിലും ഗാസയിലും, സംഘർഷം പുനരാരംഭിക്കില്ലെന്നുള്ള ഉറച്ച ഉറപ്പും നൽകണമെന്ന ആവശ്യമുണ്ട്.

ഗതാഗതം നിയന്ത്രിക്കാനും ആ വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുമുള്ള അവകാശം ഉൾപ്പെടെ, ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ അവകാശം അംഗീകരിക്കണമെന്നും ഇറാന് നിബന്ധനയുണ്ട്. .
ആണവ അവകാശങ്ങളും ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാലമായി സമ്മർദ്ദത്തിലാക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.  .

പുറമെ, ആണവ നിർവ്യാപന ഉടമ്പടി (NPT) പ്രകാരം യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം ഔദ്യോഗികമായി അംഗീകരിക്കാനും യുദ്ധം മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ടെഹ്‌റാൻ ആവശ്യമുന്നയിക്കുന്നു.

“വെറുതെ ഒരു വെടിനിർത്തൽ അംഗീകരിക്കില്ല, ഇനിയും ഞങ്ങൾ ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകിക്കൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് ഞങ്ങൾ അംഗീകരിക്കുന്നത്.” കെയ്‌റോയിലെ ഇറാനിയൻ നയതന്ത്ര ദൗത്യത്തിന്റെ തലവനായ മൊജ്തബ ഫെർദൗസി പൗർ തിങ്കളാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. “.

ഇറാൻ- യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനായി പാക്കിസ്ഥാനാണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്. സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടയിലും ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നിടാനുള്ള വഴിയൊരുക്കുന്നത് പാക്കിസ്ഥാനാണ്. ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയും തമ്മിലുള്ള നേരിട്ടുള്ള സന്ദേശ കൈമാറ്റത്തിന് പാക്കിസ്ഥാനോടൊപ്പം ഈജിപ്തും തുർക്കിയും കൈകോർക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...