Thursday, March 19, 2026

ഒരു ലക്ഷം രൂപക്ക് നവജാത ശിശുവിനെ വിറ്റു; അമ്മയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ

Date:

ചെന്നൈ: നവജാതശിശുവിനെ ഒരു  ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസിൽ അമ്മയേയും സുഹൃത്തുക്കളായ രണ്ട് സ്ത്രീകളെയും പെരിയനായ്ക്കൻപാളയം പൊലീസ്   അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറിൽ വി. ദേവിക (42), കൗണ്ടംപാളയം എം. അനിത (40) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

പെരിയനായ്ക്കൻപാളയത്തിനടുത്ത തുണി കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതികളായ മൂന്ന് സ്ത്രീകളും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ആഗസ്റ്റ് 14ന് പെൺകുഞ്ഞിനുകൂടി ജന്മം നൽകി. കുട്ടികളില്ലാത്ത അനിത പെൺകുഞ്ഞിനെ തനിക്ക് കൈമാറാൻ ദേവിക വഴി നന്ദിനിയോട് ആവശ്യപ്പെട്ടു.

ഒരു ലക്ഷം രൂപക്ക് പെൺകുഞ്ഞിനെ വിൽക്കാൻ നന്ദിനി സമ്മതിച്ചു. ദേവികയുടെ സഹായത്തോടെ ആഗസ്റ്റ് 19ന് പെൺകുഞ്ഞിനെ അനിതക്ക് വിറ്റു. ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിയനായ്ക്കൻപാളയം പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ സുധാകരൻ്റെ സമ്മർദ്ദതന്ത്രം ഫലം കണ്ടില്ല; എംപിമാർക്ക് ആർക്കും സീറ്റില്ല, രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്ന്

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻ്റ്...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...