Saturday, April 11, 2026

കേജ്‌രിവാളിനെ ആക്ഷേപിച്ചു, അജയ് മാക്കനെതിരെ നടപടി വേണം; ഇല്ലെങ്കിൽ ഇന്ത്യാസഖ്യത്തിൽനിന്ന് കോൺഗ്രസിനെ പുറത്താക്കണം: എഎപി

Date:

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് അജയ് മാക്കനെതിരെ ആംആദ്മി പാർട്ടി. അരവിന്ദ് കേജ്‌രിവാളിനെ ദേശവിരുദ്ധനെന്ന് വിളിച്ച അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇന്ത്യാസഖ്യത്തിൽ നിന്നു കോൺഗ്രസിനെ പുറത്താക്കണമെന്ന് ആംആദ്മി പാർട്ടി (എഎപി) ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് എടുക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവർ ആരോപിച്ചു. 

https://twitter.com/AamAadmiParty/status/1872191328022343923?t=0kk5LtlUCw19h_blU1sltw&s=19

‘‘ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം കൊയ്യാൻ സാധിക്കുമെന്ന് കോൺഗ്രസ് ഉറപ്പാക്കുകയാണ്. അജയ് മാക്കൻ ബിജെപിയുടെ സ്ക്രിപ്റ്റ് വായിച്ച് പ്രസ്താവനകൾ നടത്തുന്നു. ബിജെപിയുടെ നിർദ്ദേശം അനുസരിച്ച് എഎപി നേതാക്കളെ ലക്ഷ്യമിടുന്നു. ഇന്നലെ എല്ലാ പരിധികളും ലംഘിച്ച് ഞങ്ങളുടെ നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ദേശവിരുദ്ധനെന്ന് വിളിച്ചു. കോൺഗ്രസോ മാക്കനോ ഇതുവരെ ഏതെങ്കിലും ബിജെപി നേതാവിനെ ദേശവിരുദ്ധനെന്നു വിളിച്ചിട്ടുണ്ടോ” – സഞ്ജയ് സിങ് ചോദിച്ചു.

2013ൽ 40 ദിവസത്തെ കേജ്‌രിവാൾ സർക്കാരിനെ പിന്തുണച്ചതാണ് ദേശീയതലസ്ഥാനത്ത് പാർട്ടി ദുർബലമാകാനുള്ള പ്രധാന കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം അജയ് മാക്കൻ പറഞ്ഞത്. എഎപിയുമായി കൂട്ടുകൂടുന്നതിലെ തെറ്റു തിരുത്തേണ്ടതുണ്ടെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന ധവളപത്രം പുറത്തിറക്കുന്നിതിനിടെ മാക്കൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ SDPI സ്ഥാനാർത്ഥിയെ പണം നൽകി സഹായിച്ചു; കോൺഗ്രസ് മന്ത്രിക്കും നേതാക്കൾക്കുമെതിരെ കടുത്ത ആരോപണം

ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി...

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പരിക്കും അസ്ഥികൾക്ക് പൊട്ടലും’

ചിക്കമഗളൂരു : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരണപ്പെട്ടതായി കണ്ടെത്തിയ ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം...

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...