Monday, January 12, 2026

നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു ; ഹൃദയാഘാതമെന്ന് റിപ്പോർട്ട്

Date:

മുംബൈ : നടിയും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നിയുന്നു. ‘കാന്ത ലഗ’ എന്ന മ്യൂസിക് വീഡിയോയിലെ അഭിനയത്തിലൂടെയും ബിഗ് ബോസ് 13 ലൂടെയും  പ്രശസ്തയാണ് ഷെഫാലി ജരിവാല.

വെള്ളിയാഴ്ച രാത്രി വൈകിയാണ് ഷെഫാലിക്ക് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഭർത്താവും നടനുമായ പരാഗ് ത്യാഗി അവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന്, പുലർച്ചെ 12:30 ഓടെ പോസ്റ്റ്‌മോർട്ടത്തിനായി അവരുടെ മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൂപ്പർ ആശുപത്രിയിലെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ (എഎംഒ) പറയുന്നതനുസരിച്ച്, മൃതദേഹം മറ്റൊരു ആശുപത്രിയിൽ നിന്നാണ് കൊണ്ടുവന്നതെന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ്.

അതേസമയം, മുംബൈ പോലീസ് രാത്രി വൈകി അന്ധേരിയിലെ ഷെഫാലിയുടെ വസതിയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി വീട്ടിൽ സമഗ്രമായ പരിശോധന നടത്തി. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

2002 ൽ ‘കാന്ത ലഗ’ എന്ന മ്യൂസിക് വീഡിയോയിലൂടെ ഷെഫാലി ജരിവാല പ്രശസ്തിയിലേക്ക് ഉയർന്നു. പിന്നീട് സൽമാൻ ഖാൻ്റെ മുജ്‌സെ ഷാദി കരോഗി എന്ന ചിത്രത്തിലും 2019 ലെ വെബ് സീരീസായ ബേബി കം നായിലും അഭിനയിച്ചു. ബൂഗി വൂഗി , നാച്ച് ബാലിയേ തുടങ്ങിയ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...