Sunday, January 18, 2026

സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ

Date:

[ Photo Courtesy : Instagram ]

സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടിയും മോഡലുമായ നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാന്‍ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് നവീന ബോലെ ആരോപിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

2007-ല്‍ പുറത്തിറങ്ങിയ ‘ഹേ ബേബി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിങ്ങിനിടെയാണ് സംവിധായകന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. “അദ്ദേഹം എന്നെ വിളിച്ചതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. എന്റെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലോണ്‍ഷറേ മാത്രം ധരിച്ചിരിക്കാന്‍ ആവശ്യപ്പെട്ടു.” – നവീന ബോലെ വെളിപ്പെടുത്തുന്നു

പിന്നീട് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടപ്പോഴും സാജിദ് ഖാന്റെ ഭാഗത്തു നിന്ന് മോശം അനുഭവമുണ്ടായിയെന്ന് നടി ആവർത്തിച്ചു. മിസിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുമ്പോൾ സാജിദ് ഖാന്‍ തന്നെ വിളിപ്പിച്ചു. ഒരു വേഷത്തിനായി വന്ന് കാണാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് നവീന ബോലെ പറയുന്നത്. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറുന്നതുകൊണ്ട് തന്നെ ഒരു വര്‍ഷം മുമ്പ് വിളിച്ചുവരുത്തിയത് ഓര്‍മ്മയുണ്ടാവില്ലെന്നായിരുന്നു തന്റെ മറുപടിയെന്നും നടി വ്യക്തമാക്കി.

മുൻപും സാജിദ് ഖാനെതിരെ ലൈംഗിക ആരോപണമുയർന്നിരുന്നു. ഇന്ത്യയിലെ മീറ്റൂ മൂവ്‌മെൻ്റ് വേളയിൽ നിരവധി അഭിനേതാക്കളും മാധ്യമപ്രവർത്തകരും മോഡലുകളുമാണ് സാജിദ് ഖാനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...