Monday, October 12, 2026

ഹോട്ടലുകൾക്ക് പുറമെ തിരുവനന്തപുരം വിമാനത്താവളത്തിനും ബോംബ് ഭീഷണി; വ്യാപക പരിശോധനയുമായി  ബോംബ് സ്ക്വാഡ്

Date:

തിരുവനന്തപുരം : തിരുവനന്തപുരം
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വലിയതുറ പോലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമാണ് തിരുവനന്തപുരം വിമാനത്താവളം. അതിനാൽ തന്നെ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.  സന്ദേശം വ്യാജമാണെന്നാണ് സംശയം. എങ്കിലും വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ തുടരുകയാണ്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഹോട്ടലുകളിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ഹിൽട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആ സന്ദേശമെത്തിയത് എവിടെനിന്നാണെന്ന കാര്യം പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് വിമാനത്താവളത്തിലേക്കും ഇന്ന് ഭീഷണി സന്ദേശമെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....