Friday, February 6, 2026

‘ഇതിലെന്ത് പുതുമ, ചെയ്യേണ്ട ഉത്തരവാദിത്തം ‘ – ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തമറിയിച്ച് നടി നിഖില വിമൽ.

Date:

ഉരുൾപൊട്ടലിൽ ഉള്ളുലച്ച വയനാടിൻ്റെ ഹൃദയഭൂമികയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച തളിപ്പറമ്പ് കളക്‌ഷൻ സെന്ററിൽ രാപ്പകൽ സജീവമായിരുന്നു നടി നിഖിലവിമൽ. വസ്ത്രങ്ങൾ തരംതിരിക്കുന്നതിലും പാക്കിങ്ങ് ഉൾപ്പടെയുള്ള കാര്യങ്ങളിലും മറ്റുള്ള വളണ്ടിയർമാർക്കൊപ്പം ചിരപരിചിതയെപ്പോല നിഖില പ്രവർത്തിച്ചു. ‘

നടിയെ പ്രശംസിച്ച് നിരവധി നടിയെ പ്രശംസിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ് കൈയടി അർഹിക്കുന്നതാണെന്നും മറ്റുള്ളവർക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവർത്തികളെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമൽപേർ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ് കൈയടി അർഹിക്കുന്നതാണെന്നും മറ്റുള്ളവർക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവർത്തികളെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമൽ

നിരവധി സിനിമ താരങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ച് എത്തിയിരുന്നു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് നാടിൻ്റെ ഉള്ളുലച്ച ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. മരണസംഖ്യ 166 ആയി ഉയർന്നു. ഇതിൽ 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പരിക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 225 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വനിതാ എം.എല്‍.എയെ സൃഷ്ടിച്ച് ചരിത്രം കുറിക്കാന്‍ ലീഗ്

കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ...

അക്ഷരത്തോടൊപ്പം ആരോഗ്യവും: ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുതെന്ന...

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനടക്കം 4 പേർക്കെതിരെ കേസ്

കൊച്ചി : സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളും...