Tuesday, April 7, 2026

സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധ സംഗമത്തിൽ പങ്കാളിയായി നടി റിനി ആന്‍ ജോര്‍ജ്

Date:

കൊച്ചി : സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധ സംഗമത്തിൽ പങ്കെടുത്ത് നടി റിനി ആന്‍ ജോര്‍ജ്. കൊടിയേരി ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമെതിരെ പെണ്‍ പ്രതിരോധം എന്ന പേരിൽ സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

റിനിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കോൺഗ്രസിൽ നടപടിയുണ്ടായത്. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയമില്ലെന്ന് റിനി പറഞ്ഞു.
”ഇപ്പോള്‍ പോലും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വെച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന മാനസികമായ ഭയമുണ്ട്. എന്നാല്‍ പോലും ഇവിടെ വരാന്‍ തയ്യാറായതിന്റെ കാരണം സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരമെങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്ക് കൂടി ഉണ്ട് തോന്നിയത് കൊണ്ടാണ്.” – പെണ്‍ പ്രതിരോധ സംഗമ വേദിയില്‍ റിനി ജോർജ് പറഞ്ഞു.

അടുത്തിടെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ സിപിഐഎം നേതാവ് കെ ജെ ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. റിനിയെ പോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് ഷൈന്‍ പ്രസംഗമദ്ധ്യേ പറഞ്ഞു. നേരത്തെ പെണ്‍ പ്രതിരോധ സംഗമം മുന്‍മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...