കേന്ദ്ര കായികബില്ലിൽ തിരുത്തൽ; ബിസിസിഐ വിവരാവകാശ പരിധിക്ക് പുറത്ത്

Date:

ന്യൂഡൽഹി: കായികബില്ലിൽ വീണ്ടും ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ(ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കിക്കൊണ്ടാണ് പുതിയ  ഭേദഗതി. ജൂലായ്‌ 23-ന്‌ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ എല്ലാ കായികസംഘടനകളെയും പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു.

ഈ നടപടിക്കെതിരെ ബിസിസിഐ എതിർപ്പ് ഉയർത്തിയതോടെയാണ്‌ ഭേദഗതിയിൽ വീണ്ടും തിരുത്തൽ സർക്കാർ തയ്യാറായത്. സഭയിൽ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥ ഇതോടെ ഒഴിവായി.

വിവരാവകാശ നിയമപ്രകാരം സർക്കാരിൽ നിന്ന് ഗണ്യമായ സഹായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ മാത്രമെ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിൽ പെടുത്താനാവൂവെന്ന്‌ കായികമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ബിസിസിഐ സർക്കാരിൽനിന്ന് സഹായധനം കൈപ്പറ്റുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐ എതിർപ്പുമായി രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി...

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിനിരയായ യുവതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി...