Tuesday, September 15, 2026

‘ഗൗരവമായി പരിഹരിക്കേണ്ടത് ‘ : വോട്ട് അട്ടിമറിയുടെ ചിത്രം തുറന്ന് കാണിച്ച രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ

Date:

ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഒത്തുകളിച്ച് തെരഞ്ഞെടുപ്പ് കൃത്രിമത്വം നടത്തിയെന്ന ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ  ആരോപണത്തെ പിന്തുണച്ച് ശശി തരൂർ.  ഭരണകക്ഷിക്ക് വീണ്ടും വിജയം സൃഷ്ടിക്കുന്നതിനായി ബിജെപിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്റെ ആധികാരിക തെളിവുകൾ ഇന്നലെ രാഹുൽ ഗാന്ധി അവതരിപ്പിച്ചതിന് പിന്നാലെയാണ് തരൂർ പിന്തുണയുമായി രംഗത്തെത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡുമായി കുറച്ച് കാലമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു ശശി തരൂർ എന്നത് പ്രത്യേകം ശ്രദ്ധേയം.

“എല്ലാ പാർട്ടികളുടെയും എല്ലാ വോട്ടർമാരുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഗൗരവമായി പരിഹരിക്കേണ്ട ചോദ്യങ്ങളാണിത്. കഴിവില്ലായ്മ, അശ്രദ്ധ അല്ലെങ്കിൽ അതിലും മോശമായ, മനഃപൂർവമായ കൃത്രിമത്വം എന്നിവയാൽ അതിന്റെ വിശ്വാസ്യത നശിപ്പിക്കപ്പെടാൻ അനുവദിക്കാത്തത്ര വിലപ്പെട്ടതാണ് നമ്മുടെ ജനാധിപത്യം.” – എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് തരൂരിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി  നടപടിയെടുക്കണമെന്നും രാജ്യത്തെ അറിയിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റെയ്ഡിൽ വഴങ്ങി മൾട്ടിപ്ലക്സ് തിയേറ്ററുകൾ; പോപ്പ്കോണിന് ഇനി 99 രൂപ, തിങ്കൾ മുതൽ വ്യാഴം വരെ

കൊച്ചി: മൾട്ടിപ്ലസ് തിയേറ്ററുകളിലെ കഫേകളിൽ ഭക്ഷണ സാധനങ്ങൾക്ക് അന്യായവില ഇടാക്കുന്നെന്ന പരാതിയെ...

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയ നടപടിയിൽ അതൃപ്തി തുറന്നുപറഞ്ഞ് മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം : പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നതിൽ അതൃപ്തി തുറന്നുപറഞ്ഞ് വിദ്യാഭ്യാസ...