Monday, February 9, 2026

ട്രംപിൻ്റെ കയറ്റം, രൂപയ്‌ക്ക് തകർച്ച ; ഓഹരി വിപണിക്ക് നേട്ടം

Date:

മുംബൈ: ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റ് പദത്തിലേക്ക് വിജയിച്ച് കയറിയതിന് പിറകെ ഡോളറിനെതി​രെ രൂപക്ക് തകർച്ച. 21 പൈസയുടെ നഷ്ടം. 84.30 ആയാണ് രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞത്. യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതോടെയാണ് രൂപ തകർച്ച നേരിട്ടത്.

ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 84.23നാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.15ലേക്ക് അല്പമൊന്ന് മെച്ചപ്പെട്ടെങ്കിലും പിന്നീട് 84.31ലേക്ക് ഇടിഞ്ഞു. ഒടുവിൽ 84.30 ൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

എന്നാൽ, ഇന്ത്യൻ ഓഹരി വിപണികൾക്ക് നേട്ടത്തിൻ്റെ സമയമായി ട്രംപിൻ്റെ വിജയം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ 901 പോയിന്റ് നേട്ടമാണ് ഉണ്ടായത്. 80,378 പോയിന്റിലാണ് സെൻസെക്സിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക ​നിഫ്റ്റിയിലും നേട്ടമുണ്ടായി. നിഫ്റ്റി 311 പോയിന്റ് ഉയർന്നു. 24,525 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.

ഐ.ടി ഇൻഡക്സിലെ നാല് ശതമാനം ഉയർച്ചയാണ് നിഫ്റ്റിക്ക് ബലമായത്. ടി r.സി.എസ്, എച്ച്.സി.എൽ ടെക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ കമ്പനികളുടെയെല്ലാം ഓഹരി വില ഉയർന്നു. യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജയിച്ചത് യു.എസ് വിപണികൾക്ക് നൽകിയ കരുത്ത് ഇന്ത്യൻ വിപണികളിലും പ്രതിഫലിച്ചു എന്ന് വേണം കരുതാൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊച്ചി വിമാനത്താവളത്തെ സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുക  ലക്ഷ്യം; സിയാൽ എയ്റോ പാർക്ക് ഫേസ് വൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാ കേന്ദ്രം എന്നതിലുപരി ലോകനിലവാരത്തിലുള്ള...

ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎയും ഡിആറും 3% വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ; ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ ( ക്ഷാമബത്ത )...