Monday, February 9, 2026

അ​യ്യ​പ്പ​ൻ​മാ​ർ അനുവദനീയ ദിവസത്തിലധികം ശബരിമലയിൽ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണം – കോടതി

Date:

കൊ​ച്ചി: അ​യ്യ​പ്പ​ൻ​മാ​ർ അ​നു​വ​ദ​നീ​യ​മാ​യ ദി​വ​സ​ത്തി​ല​ധി​കം ശ​ബ​രി​മ​ല​യി​ൽ താ​മ​സി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോട​തി. ഡോ​ണ​ർ മു​റി​യി​ലും ആ​രും കൂ​ടു​ത​ൽ ദി​വ​സം താ​മ​സി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ മ​ണ്ഡ​ല കാ​ല​ത്തും മാ​സ പൂ​ജ​ക്കും ന​ട തു​റ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ശ​ബ​രി​മ​ല​യി​ൽ താ​മ​സി​ക്കു​ക​യും ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ നി​ന്ന് എ​ല്ലാ ദി​വ​സ​വും തൊ​ഴു​കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന സ്പെ​ഷ​ൽ ക​മ്മീഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ സ്വ​മേ​ധ​യ എ​ടു​ത്ത ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് അ​നി​ൽ.​ കെ.​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് പി.​ജി. അ​ജി​ത്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്.

ഗോശാല സംരക്ഷണത്തിന്‍റെ ചെലവ് വഹിക്കുന്നു, ക്ഷേത്രത്തിലേക്കുള്ള പൂജ സാധനങ്ങൾ സംഭാവന ചെയ്യുന്നു എന്നിവയുടെ പേരിലാണ് സുനിൽ കുമാർ അവിടെ താമസിക്കുന്നതെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്​. താൻ സന്യാസ ജീവിത പാതയാണ് പിന്തുടരുന്നതെന്നും പ്രത്യേക ആനുകൂല്യം പറ്റുന്നില്ലെന്നും സുനിൽകുമാർ അറിയിച്ചിരുന്നു​.
എന്തിന്‍റെ പേരിലായാലും മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യം നൽകാനാവില്ലെന്ന്​ വ്യക്​തമാക്കിയ കോടതി ഡോണർ മുറികൾ ബുക്ക്​ ചെയ്യാൻ സൗകര്യമുണ്ടെന്ന വിവരം വെർച്വൽ ക്യു പ്ലാറ്റ് ഫോമിലും ദേവസ്വം വെബ് സൈറ്റിലും പ്രസിദ്ധീകരിക്കണമെന്ന നിർദ്ദേശവും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ – പാക് ലോകകപ്പ് മത്സരത്തിന് ഉടൻ തീരുമാനം ; ഐസിസി – പിസിബി ചർച്ച ലാഹോറിൽ പൂർത്തിയായി

ലാഹോർ : 2026 ട്വൻ്റി20 ലോകകപ്പ് മത്സരത്തിൽ ഫെബ്രുവരി 15-ന് നടക്കേണ്ട...

നിർബാധം തുടരുന്ന അന്ധവിശ്വാസം! ; ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ പോക്സോ കേസെടുത്ത് പോലീസ്

കൊല്ലം: അന്ധവിശ്വാസത്തിൻ്റെ മറവിൽ മന്ത്രവാദവും ബാധയൊഴിപ്പിക്കലും നിർബാധം തുടരുന്നു എന്നതിൻ്റെ ഏറ്റവും...

സ്പാകൾക്കെതിരെ കടുത്ത നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം : സ്പാകൾക്കെതിരെ കടുത്ത നടപടികളുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ. തിരുവല്ലയിൽ സ്പായിലുണ്ടായ...

വർഗീയതയ്‌ക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണം, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർഗോഡ് : വർഗീയതയ്‌ക്കെതിരെ എല്ലാ മതവിഭാഗങ്ങളിലുമുള്ള മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി...