Monday, December 29, 2025

‘ബാബറി മസ്ജിദ് തകർത്തത് ജാംബവാൻ’- കെ. സുധാകരൻ; ‘ജാംബവാന് പങ്കില്ല സുധാകരൻ, ആർഎസ്എസിന്  വഴിമരുന്നിട്ട് കൊടുത്തത് രാജീവ്ഗാന്ധി’- തിരുത്തി മന്ത്രി എം ബി രാജേഷ്

Date:

ബാബറി മസ്ജിദ് തകർത്തത് ജാംബവാൻ ആയിരുന്നില്ല സുധാകരൻ, അത് കോൺഗ്രസുകാരനായ നരസിംഹറാവുവിൻ്റെ കാലത്തായിരുന്നു. അന്നതിന് വഴിമരുന്നിട്ട് കൊടുത്തത് സാക്ഷാൽ രാജീവ്ഗാന്ധിയാണെന്നും മന്ത്രി എം.ബി. രാജേഷ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട്  മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ നൽകിയ മറുപടിയെ പരിഹസിച്ചു കൊണ്ട് മന്ത്രി എം.ബി. രാജേഷ് തൻ്റെ ഫെയ്സ്ബുക്കിൽ പങ്കു വെച്ച കുറിപ്പിലാണ് കെ.സുധാകരനും ജാംബവാനും ബാബ്റി മസ്ജിദും വീണ്ടും ചർച്ചയാവുന്നത്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ജാംബവാന് പങ്കില്ല
ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അല്ല സുധാകരൻ, കോൺഗ്രസുകാരനായ നരസിംഹ റാവുവിന്റെ കാലത്താണ് ബാബറി മസ്ജിദ് തകർത്തത്. ബാബറി മസ്ജിദിന്റെ കവാടങ്ങൾ ആരാധനയ്ക്കായി തുറന്നുകൊടുത്ത് ആർ എസ് എസിന് തർക്കമുന്നയിക്കാൻ വഴിമരുന്നിട്ടു കൊടുത്തതും ജാംബവാൻ ആയിരുന്നില്ല. രാഹുൽ- പ്രിയങ്കാ ഗാന്ധിമാരുടെ പിതാവ് ശ്രീ. രാജീവ് ഗാന്ധിയായിരുന്നു. പിന്നീട് ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിലാന്യാസത്തിനു അനുവാദം കൊടുത്തതും ജാംബവാൻ ആയിരുന്നില്ല, കോൺഗ്രസ് നേതാവായിരുന്ന ശ്രീ. രാജീവ് ഗാന്ധി തന്നെയായിരുന്നു. 1989 ലെ കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അയോദ്ധ്യയിൽ നിന്ന് ആരംഭിച്ചതും ജാംബവാൻ ആയിരുന്നില്ല, രാജീവ് ഗാന്ധി തന്നെയായിരുന്നു. അതുകൊണ്ട് ബാബറി മസ്ജിദ് തകർത്തത് സുധാകരൻ ജാംബവാന്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട.

വാൽക്കഷ്ണം – പള്ളി പൊളിച്ചത് ജാംബവാൻ ആണെന്ന് ഗോവിന്ദൻ മാഷോ മറ്റോ പറഞ്ഞിരുന്നെങ്കിൽ, ജമാ അത്തെ ഇസ്ലാമി- എസ്ഡിപിഐ- ലീഗ്- മീഡിയ വൺ- കോൺഗ്രസ് സഖ്യം കേരളത്തിൽ ഭൂമി കുലുക്കം ഉണ്ടാക്കുമായിരുന്നില്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് ബലാത്സംഗക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ...

ശബരിമല സ്വര്‍ണ്ണക്കവർച്ച ; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

തിരുവനതപുരം : ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍...