വ്യോമാക്രമണത്തിന് തിരിച്ചടി ; പാക്കിസ്ഥാനില്‍ ബോംബിട്ട് അഫ്ഗാന്‍ സേന,19 സൈനികർ കൊല്ലപ്പെട്ടു

Date:

(Photo Courtesy : X)

അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്‍കി താലിബാന്‍. ഖോസ്ത് പ്രവിശ്യയിലെ അലി ഷിർ ജില്ലയിൽ അഫ്ഗാൻ അതിർത്തി സേന നിരവധി ബോംബാക്രമണങ്ങളാണ് നടത്തിയത്. താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അഫ്ഗാൻ മാധ്യമം ഇക്കാര്യം പുറത്തുവിട്ടത്.

അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ ഖോസ്ത്, പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രവിശ്യകളിലാണ് സംഘർഷം നടക്കുന്നത്. ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന ‌‘ഡ്യൂറന്‍ഡ്’ ലൈനിനപ്പുറത്ത് നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധവകുപ്പ് ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ സംഘടിതവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ നടത്തുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇത്തരം ദുഷ്ടശക്തികളുടെ താവളങ്ങളും ലക്ഷ്യമിട്ടെന്നും ട്വീറ്റില്‍ പറയുന്നു. ഡ്യൂറന്‍ഡ് ലൈനിന് അപ്പുറമുള്ള പല പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് അഫ്ഗാന്‍റെ നിലപാട്. ഈ മേഖലകളിലാണ് ഇന്ന് തിരിച്ചടി ഉണ്ടായത്.

ചൊവ്വാഴ്ച രാത്രിയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനിലുള്ള തെഹ്‍രികെ താലിബാന്‍ പാക്കിസ്ഥാന്‍റെ (ടിടിപി) കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നേരിട്ട് ആക്രമണം നടത്തുന്നത്.അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിന് ശേഷം പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതായി പാക്കിസ്ഥാൻ നിരന്തരം ആരോപിച്ചിരുന്നു. ഇതുമൂലം ടിടിപി ശക്തിപ്രാപിച്ചതായി പാക്കിസ്ഥാൻ സർക്കാർ ആരോപിച്ചു. ടിടിപിയുടെ സഹോദര സംഘടന കാബൂളിൽ ചെയ്തതുപോലെ പാക്കിസ്ഥാനിലും ഇസ്ലാമിക് എമിറേറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് പറയപ്പെടുന്നു.

ഇസ്ലാമാബാദ് ആസ്ഥാനമായുള്ള സെൻ്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിൻ്റെ റിപ്പോർട്ട് പ്രകാരം 2022-നെ അപേക്ഷിച്ച് 2023-ൽ പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 56 ശതമാനം വർദ്ധിച്ചു. 500 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,500-ലധികം പേർ കൊല്ലപ്പെട്ടു. കാബൂൾ ഭരണകൂടം അതിർത്തി കടന്നുള്ള ഭീകരതയാണെന്ന് ഇസ്ലാമാബാദ് ആരോപിച്ചതോടെയാണ് അഫ്ഗാൻ താലിബാനും പാക്കിസ്ഥാൻ സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബാബു കുടുക്കിൽ ഒളിവിൽ ; സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചരണത്തിനിറങ്ങാനാവാതെ യുഡിഎഫും കുടുക്കിൽ!

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡായ കരിങ്ങമണ്ണയിൽ പ്രചരണത്തിന് ഇറങ്ങാനാവാതെ കുടുക്കിലായിരിക്കുകയാണ്...

വൻ‌താര ആഗോള നിലവാരമുള്ള നിയമപരമായ സംരക്ഷണ കേന്ദ്രം ; അംഗീകരിച്ച് യുഎൻ വന്യജീവി കൺവെൻഷൻ

ന്യൂഡൽഹി : വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള യുഎൻ കൺവെൻഷൻ...

കൊച്ചി കോര്‍പ്പറേഷനിൽ യുഡിഎഫിന് എതിരെ കോൺഗ്രസ് നേതാക്കൾ ; മുൻ ഡെപ്യൂട്ടി മേയറടക്കം പത്തോളം വിമതർ മത്സര രംഗത്ത്

കൊച്ചി: കൊച്ചി കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത നിര....