Friday, March 13, 2026

അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ; തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചാവിഷയം

Date:

കൊച്ചി :കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ച. പാര്‍ട്ടിക്ക് കരുത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ യോഗം ചർച്ച ചെയ്യും. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, ശോഭാസുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.

കൊട്ടാരക്കരയിലെയും കോതമംഗലത്തെയും ലൗ ജിഹാദ് വിഷയം രാഷ്ട്രീയമായി ഉയർത്തി കൊണ്ടുവരാനുള്ള ഒരുക്കങ്ങളും നടക്കും. മലയാളി കന്യാസ്ത്രീകളുടെ ഛത്തീസ്ഗഡിലെ അറസ്റ്റും വോട്ടര്‍ പട്ടിക വിവാദവും മറികടക്കാനുള്ള തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഒരുക്കൂട്ടും. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഏകദേശ പട്ടിക യോഗത്തിൽ വെയ്ക്കും.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലേക്കാണ് അമിത്ഷായുടെ യാത്ര. അവിടെ ‘ബൂത്ത് കാര്യകർത്താ സമ്മേളന’ത്തിൽ പങ്കെടുത്ത് സംസ്ഥാന ബിജെപി പ്രവർത്തകരുമായി സംവദിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കേരളത്തിലും തമിഴ്‌നാട്ടിലും എല്ലാ മാസവും അമിത്ഷായുടെ സന്ദര്‍ശനമുണ്ടാകുമെന്നാണ് റിപ്പോർട്ട്

4 COMMENTS

  1. I’m really enjoying the design and layout of your website.
    It’s a very easy on the eyes which makes it much more enjoyable
    for me to come here and visit more often. Did you hire out a developer to
    create your theme? Outstanding work!

  2. Thanks for one’s marvelous posting! I definitely enjoyed reading it, you will be a great author.I will make certain to bookmark your blog and definitely will come back from now on. I want to encourage you to definitely continue your great work, have a nice holiday weekend!

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന...

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....