Friday, March 13, 2026

ബിജെപി വനിതാ നേതാവിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു ; മുന്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Date:

മലപ്പുറം : ബിജെപി വനിതാ നേതാവിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത മുന്‍ ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ. കൂരാട് കൂളിപ്പറമ്പിലെ കീരി ഹൗസിൽ സുബൈറുദ്ദീൻ (സുബൈര്‍ ബാപ്പു – 52) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് പത്താംതീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിയും മകളും മാത്രം വീട്ടിലുള്ള സമയത്ത് പ്രതി അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. പിന്നേയും നിരന്തരം ഫോണിലൂടെ വിളിച്ച് ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തതായും പറയുന്നു. നിരവധി സ്ത്രീകള്‍ക്കെതിരെ ഇയാളുടെ അതിക്രമം ഉണ്ടായതായും പരാതിയില്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ സൈബര്‍ പോരാളിയായിരുന്നു പ്രതി സുബൈര്‍ ബാപ്പു. ഇടക്കാലത്ത് പാര്‍ട്ടിയിലെ ചിലരുമായി തെറ്റിപ്പിരിഞ്ഞ ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ചില നേതാക്കള്‍ക്കെതിരെ നിരന്തരം വീഡിയോകള്‍ ചെയ്യുന്നതായിരുന്നു പരിപാടി. ഇതിനിടയിലാണ് ബലാൽസംഗക്കേസിൽ അറസ്റ്റിലാവുന്നത്.

വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തി, ഫോണിലൂടെ നിരന്തരം ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. വണ്ടൂര്‍ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...