ബ്ലാക്ക് മെയിലിങ്ങ്, ശേഷം ലൈംഗികാരോപണം; നടിക്കെതിരെ പരാതി നൽകി ബാലചന്ദ്രമേനോൻ

Date:

തിരുവനന്തപുരം: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്‌മെയിൽ ചെയ്‌തെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കും ഇവരുടെ അഭിഭാഷകനുമെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കും അദ്ദേഹം പരാതി നൽകി. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചിട്ടുണ്ടെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കും മുൻപ് അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

മൂന്ന് ലെെംഗിക ആരോപണങ്ങൾ ഉടൻ തനിക്കെതിരെ വരുമെന്നായിരുന്നു ഭീഷണി. അതിന്റെ അടുത്ത ദിവസമാണ് നടി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പോസ്റ്റിട്ടതെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു. സെപ്റ്റംബർ 13ന് ഭാര്യയുടെ നമ്പറിലാണ് ഫോൺകോൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഡനീക്കത്തിന് ഇരയാണ് താൻ. അന്വേഷണം ആവശ്യപ്പെട്ട് ഫോൺവിവരങ്ങളടക്കം വച്ച് പരാതി നൽകിയിട്ടുണ്ടെന്ന് ബാലചന്ദ്ര മേനോൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...