ബോംബ് ഭീഷണി: കൊച്ചി-ഡൽഹി ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തരമായി ലാൻ്റിംഗ് നടത്തി

Date:

(പ്രതീകാത്മക ചിത്രം)

നാഗ്പൂർ : ബോംബ് ഭീഷണിയെ തുടർന്ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
6E2706 എന്ന വിമാനം രാവിലെ 9:20 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:35 ന് ഡൽഹിയിൽ എത്തിച്ചേരേണ്ടതായിരുന്നു. ഇതിനിടയിലാണ് ബോംബ് ഭീഷണി വന്നത്. അപ്പോഴേക്കും
വിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നിരുന്നു. തുടർന്ന് നാഗ്പൂരിൽ ഇറക്കുകയായിരുന്നു.

ഭീഷണിയുമായ ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായി കൊച്ചി വിമാനത്താവള വൃത്തങ്ങൾ സ്ഥിരീകരിച്ചു. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിക്ക് പോകുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...