Sunday, October 11, 2026

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു ; 40,906 കുട്ടികള്‍ പുതിയതായി എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ വർദ്ധന. രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ കുട്ടികളുടെ ആകെ എണ്ണം 28,87,607 ആയിരുന്നത് 2025-26 വര്‍ഷത്തില്‍ എന്റോള്‍ ചെയ്ത കുട്ടികളുടെ എണ്ണം 29,27,513 ആയി ഉയർന്നെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി 40,906 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വന്നു.

കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്. നടപ്പു അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ്സില്‍ എത്തിച്ചേര്‍ന്നത് 2,34,476 കുട്ടികളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഐക്യ കേരളം രൂപീകരിച്ചതിന് ശേഷം അദ്ധ്യാപക നിയമനങ്ങളും സ്ഥലം മാറ്റങ്ങളും മെയ് മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കുന്നത് ആദ്യമായാണെന്ന് വി. ശിവന്‍കുട്ടി വ്യക്തമാക്കി. സാധാരണ സ്‌കൂള്‍ തുറന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇതൊക്കെ നടക്കുന്നത്. ഇത് മൂലം അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായി.

പാചക തൊഴിലാളികൾക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 12500 മുതല്‍ 13500 രൂപ വരെയാണ് കേരളത്തിലെ പാചക തൊഴിലാളികളുടെ വേതനവെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...