ജപ്പാൻ്റെ കളി മികവിൽ അടിപതറി ബ്രസീൽ ;  3 – 2 ന് തോൽവി

Date:

(Photo Courtesy : X)

ടോക്കിയോ : ജപ്പാന് മുന്നിൽ പതറി വീണ് ബ്രസീല്‍. 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് ഏഷ്യൻ ടീം അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ 3-2ന് തകർത്തെറിഞ്ഞത്. രണ്ട് ​ഗോളിന് മുന്നിട്ട് നിന്ന  ശേഷമായിരുന്നു കാനറികളുടെ പതനം.

ജപ്പാൻ തലസ്ഥാന നഗരിയായ ടോക്കിയോയിലെ അജിനോമോട്ടോ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിലെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ രണ്ട് ​ഗോളിന് മുന്നിലെത്തി. 26ാം മിനിറ്റിൽ ഹെന്റികും, 32ാം മിനിറ്റിൽ ഗബ്രിയേൽ മാർടിനല്ലിയുമാണ് ടീമിനായി ​ഗോൾ കണ്ടെത്തിയത്. എത്ര ഗോളിന് ജയമെന്നേ ഇനി കണക്കുകൂട്ടാനുണ്ടായിരുന്നുള്ളൂ.

എന്നാൽ, രണ്ടാം പകുതിയിൽ ജപ്പാൻ്റെ പുനവതാരമാണ് കണ്ടത്. സർവ്വശക്തിയുമെടുത്ത് ജപ്പാൻ നടത്തിയ പ്രത്യാക്രമണത്തിൽ ബ്രസീൽ അക്ഷരാർത്ഥത്തിൽ കളി മറന്നു. 52ാം മിനിറ്റിൽ തകുമി മിനാമിനോയി ആണ് ബ്രസീലിൻ്റെ വല കുലുക്കി ടീമിന് പ്രചോദനമായത്. പിന്നാലെ 62ാം മിനിറ്റിൽ കെയ്റ്റോ നകാമുറ സമനില ഗോൾ നേടി.

ബ്രസീലിനെതിരെ ആദ്യമായാണ് ജപ്പാൻ വിജയം നേടുന്നത്. മുമ്പ് അവർക്കെതിരെ കളിച്ച 13 മത്സരങ്ങളിൽ 11 എണ്ണത്തിലും ജപ്പാൻ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ജാപ്പനീസ് ഫുട്ബോൾ എത്രത്തോളം ഉയർന്നുവന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന സുവർണ്ണ നിമിഷമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചിത്രപ്രിയ കൊലപാതകം: സഹപാഠികളിൽ നിന്ന് വിവരം തേടി അന്വേഷണ സംഘം ബംഗളൂരുവിൽ

മലയാറ്റൂർ : മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ തേടി...

‘സിനിമ കാണാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ല, കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും’ : മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: തിരുവനതപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഐഎഫ്എഫ്കെയിൽ മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കുമെന്ന്...

സർക്കാരിന്റെ ക്രിസ്മസ് സൽക്കാരത്തിൽ അതിഥിയായി അതിജീവിത്ത

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽ അതിഥിയായി നടി...

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന...