Thursday, April 9, 2026

സി.ബാലഗോപാൽ കെഎസ്ഐഡിസിയുടെ പുതിയ ചെയർമാൻ

Date:

തിരുവനന്തപുരം∙ കെഎസ്ഐഡിസിയുടെ പുതിയ ചെയർമാനായി പ്രമുഖ വ്യവസായ സംരംഭകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി.ബാലഗോപാലിനെ സർക്കാർ നിയമിച്ചു. ലോകത്തെ പ്രധാന ബ്ലഡ് ബാഗ് നിർമാതാക്കളായ പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമാണ് സി.ബാലഗോപാൽ. 1983ൽ ഐഎഎസിൽ നിന്നു രാജി വച്ചാണ് അദ്ദേഹം വ്യവസായ സംരംഭക നേതൃത്വത്തിൽ എത്തിയത്. അൻഹ ട്രസ്റ്റ്, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടേയും സംരംഭങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം പ്രവർത്തിച്ചു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ, ധനകാര്യ (എക്സ്പെൻഡിച്ചർ) സെക്രട്ടറി കേശവേന്ദ്രകുമാർ, വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ എന്നിവരാണ് ബോർഡിലെ സർക്കാർ പ്രതിനിധികൾ. ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് എംഡി പി.കെ.മായൻ മുഹമ്മദ്, സിന്തൈറ്റ് എംഡി അജു ജേക്കബ്ബ്, സംസ്ഥാന തല ബാങ്കേഴ്സ് സമിതി മുൻ ചെയർമാൻ എസ്.പ്രേം കുമാർ, ജിയോജിത് ഫിനാൻഷ്യൽ സർവീസ് എംഡി സി.ജെ. ജോർജ്, ചാർട്ടേഡ് അക്കൗണ്ടന്റ് ദീപ വർഗീസ് എന്നിവരെ ബോർഡിലെ അനുദ്യോഗസ്ഥ അംഗങ്ങളായി ഉൾപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...