Sunday, March 29, 2026

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനമായി: 39 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Date:

നീണ്ട ചർച്ചകൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ മന്ത്രിസഭ വികസിപ്പിച്ചു. 39 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് കാബിനറ്റ് മന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് പുറമേ രാധാകൃഷ്ണ വിഖെ പാട്ടീൽ, ആശിഷ് ഷെലാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ, ഗണേഷ് നായിക്, മംഗൾ പ്രതാപ് ലോധ, ജയ്കുമാർ റാവൽ, പങ്കജ മുണ്ടെ, അതുൽ സാവെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ.

ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയില്‍ നിന്ന് ദാദാ ഭൂസെ, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, ഗുലാബ്രാവു പാട്ടീൽ, ഉദയ് സാമന്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അജിത് പവാറിൻ്റെ എൻസിപി നേതാക്കളായ മണിക്‌റാവു കൊക്കാട്ടെ, ദത്താത്രയ് വിതോബ ഭാർനെ, ഹസൻ മുഷ്‌രിഫ്, അദിതി സുനിൽ തത്‌കരെ, ധനഞ്ജയ് മുണ്ടെ എന്നിവർ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാത്രിയോടെ പോർട്ട്ഫോളിയോകളുടെ പട്ടികയും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ദീപക് കേസാർക്കർ, താനാജി സാവന്ത്, അബ്ദുൾ സത്താർ എന്നിവരുൾപ്പെടെ ചില പ്രമുഖ ശിവസേന നേതാക്കൾക്ക് മന്ത്രിസഭയിൽ ഇത്തവണ അവസരം ലഭിച്ചില്ല.

മുൻ മഹായുതി സർക്കാരിൽ ശിവസേനയും എൻസിപിയും വഹിച്ചിരുന്ന വകുപ്പുകൾ നിലനിർത്തുമെന്നാണ് അവരുടെ പ്രതീക്ഷ. അതേസമയം ശിവസേനയ്ക്ക് ഒരു അധിക മന്ത്രിസ്ഥാനം കൂടി ലഭിച്ചു. റവന്യൂ, വിദ്യാഭ്യാസം, വൈദ്യുതി, ജലസേചനം തുടങ്ങിയ പ്രധാന വകുപ്പുകൾ ബിജെപി നിലനിർത്താനാണ് സാദ്ധ്യത. ധനകാര്യം, സഹകരണം, കൃഷി, കായികം എന്നീ വകുപ്പുകൾ എൻസിപി നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...