Saturday, January 17, 2026

കക്കാൻ വന്നത് വിമാനത്തിൽ ; കട്ട് കൊണ്ടു പോയത് കണ്ടെയ്നറിലും ; തൃശൂരിലേത് കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എ ടി എം കവർച്ച

Date:

നാമക്കൽ (തമിഴ്നാട്) : കേരളത്തിലെ എടിഎം കവർച്ചയിൽ തമിഴ്‌നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും പൊലീസുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്നും തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചു.

എ.ടി.എം. കവർച്ചയുടെ മുഖ്യ സൂത്രധാരൻ പിടിയിലായ മുഹമ്മദ് ഇക്രമാണെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കവർച്ച ചെയ്യേണ്ട എ.ടി.എം തീരുമാനിച്ചത് ഇക്രമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. കവർച്ചക്കായി തലേ ദിവസം തന്നെ തൃശ്ശൂരിലെത്തി. സബീർ കാന്തും, സൗകിനുമാണ് വിമാന മാർഗ്ഗമാണ് കേരളത്തിലെത്തിയത്. സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരിൽ മറ്റ് കേസുകൾ ഇല്ലെന്നും പൊലീസ് പറഞ്ഞു..

കൊല്ലപ്പെട്ട സുമാനുദ്ദീൻ അടക്കം ഏഴ് പേരാണ് കവർച്ചാ സംഘത്തിലുള്ളത്. . ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ. അസീർ അലി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മറ്റുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു.

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിൽ മൂന്ന് എടിഎം കൗണ്ടറുകളിലാണ് രാത്രി മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. പുലർച്ചെ 2.10 നായിരുന്നു ആദ്യ മോഷണം. തൃശൂർ മാപ്രാണത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകര്‍ത്ത് 33 ലക്ഷം രൂപ കൈക്കലാക്കി. എടിഎം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് ലഭിച്ച 2.45 ന് തന്നെ പോലീസ് അവിടെ എത്തുമ്പോഴേക്കും കവര്‍ച്ചാസംഘം 20 കിലോമീറ്റര്‍ അപ്പുറമുള്ള തൃശൂര്‍ നഗരത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തിയിരുന്നു. 3. 02 ന് അടുത്ത കവർച്ച 10 ലക്ഷം. ഇവിടെയും മുൻപത്തെ സീൻ തന്നെ ആവർത്തിക്കപ്പെട്ടു. അലർട്ട് ലഭിച്ച് പോലീസ് എത്തുമ്പോഴേക്കും അതേ കാറില്‍ കവർച്ചാസംഘം കോലഴിയിലേക്ക്. ഇവിടുത്തെ എടിഎമ്മിൽ നിന്ന് 25.8 ലക്ഷം കവരുമ്പോൾ പൊലീസ് ഷൊർണൂർ റോഡിലെ എടിഎമ്മിൽ പരിശോധനയിൽ ആയിരുന്നു..

വെള്ള കാറിനെ തേടി തൃശൂരിലും സമീപ ജില്ലകളിലും പൊലീസുകാർ കൂട്ടത്തോടെ പരിശോധന നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. അതേസമയം, പാലക്കാട് അതിർത്തിയിൽ കാത്തുനിന്ന കണ്ടെയ്നർ ലോറിക്കുള്ളിലേക്ക് കാർ ഓടിച്ച് കയറ്റി മോഷണ സംഘം കേരളതിർത്തി കടന്നു. അയൽ സംസ്ഥാന പൊലീസിനും കേരളാ പൊലീസ് വിവരം കൈമാറിയതനുസരിച്ച് അതിർത്തി ജില്ലകളിലും പരിശോധന ഊർജിതമായി നടക്കുന്നതിനിടയിലാണ് കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം തമിഴ്നാട് പൊലീസിന് ലഭിക്കുന്നത്. അപ്പോൾ സമയം രാവിലെ 8.42.

നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വെച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. സംശയം തോന്നിയ പൊലീസ് കണ്ടെയ്നറിനെ പിന്തുടർന്നു. തൊട്ടടുത്തുള്ള ടോൾ ഗേറ്റിനടുത്ത് വെച്ച് വാഹനം മറ്റൊരു വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചതായും പോലീസ് പറഞ്ഞു. വിടാതെ പിന്തുടർന്ന പൊലീസ് സന്യാസിപ്പെട്ടിയിൽ വെച്ച് വാഹനം നിർത്തിച്ച് ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന 4 പേരെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് പോകും വഴി സംശയം തോന്നിയ പോലീസ് വഴിയിൽ വച്ച് ലോറിയുടെ അകം തുറന്നു പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് കാറും 2 പേരും ഉള്ളിലുണ്ടെന്ന് കണ്ടത്. കണ്ടെയ്നറിന് ഉള്ളിൽ ഉള്ളവർ പുറത്തേക് ഓടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി. ഇതിനിടയിൽ ഡ്രൈവർ പൊലീസ് ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് അയാൾക്ക് വെടിയേൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ...

അനധികൃത പാർക്കിങ്ങിനെതിരെ കടുത്ത നടപടി ; ഏഴ് ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 23,771 നിയമലംഘനം, പിഴ ഈടാക്കിയത് 61,86,650 രൂപ!

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്....