Thursday, April 9, 2026

കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു

Date:

ടൊറന്റോ: കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരേ ഭരണവിരുദ്ധവികാരം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ രാജി. ധനമന്ത്രിസ്ഥാനത്ത് തുടരേണ്ടെന്നും മന്ത്രിസഭയിൽ മറ്റൊരു പദവി നൽകാമെന്നുമുളള ട്രൂഡോയുടെ നിർദ്ദേശമാണ് രാജിയിലേക്ക് നയിച്ചതെന്ന് ക്രിസ്റ്റിയ പറയുന്നു.

ട്രൂഡോയുടെ നിലപാടിനെക്കുറിച്ചോർത്തപ്പോൾ സത്യസന്ധവും പ്രായോഗികവുമായ ഏകമാർഗ്ഗം രാജിവെക്കുക എന്നതാണെന്ന് ക്രിസ്റ്റിയ എക്സിൽ കുറിച്ചു. കുടിയേറ്റം,  സാമ്പത്തിക പ്രതിസന്ധി, യു.എസുമായും ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാര തർക്കങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ട്രൂഡോയുടെ സർക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമാണ് രാജ്യത്തുള്ളത്. ഇതിനിടയിലാണ് ഉപപ്രധാനമന്ത്രിയുടെ രാജി എന്നതും ശ്രദ്ധേയം.

നമ്മുടെ രാജ്യം ഇന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് രാജിക്കത്തിൽ സൂചിപ്പിച്ച ക്രിസ്റ്റിയ, തെക്കൻ അതിർത്തി കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ 25 ശതമാനം ഇറക്കുമതിത്തീരുവ കൂട്ടുമെന്ന ട്രംപിന്റെ മുന്നറിയപ്പിനെക്കുറിച്ചും ചൂണ്ടിക്കാണിച്ചു. ട്രംപിന്റെ ഇറക്കുമതിത്തീരുവ ഭീഷണികൾ അതീവ ​ഗൗരവമായി കാണേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറയുന്നു.

മാധ്യമപ്രവർത്തകയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, 2013 ലാണ് പാർലമെന്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തിനു ശേഷം ലിബറലുകൾ അധികാരത്തിൽ എത്തിയപ്പോൾ ട്രൂഡോ മന്ത്രിസഭയിലെ അം​ഗമായി. വ്യാപാരം, വിദേശകാര്യം വകുപ്പുകളുടെ മന്ത്രി സ്ഥാനം ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചു.

യുറോപ്യൻ യൂണിയനും അമേരിക്കയുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളോടുള്ള കാനഡയുടെ പ്രതികരണങ്ങൾ അറിയിക്കാനുള്ള ചുമതലയും ഈയിടെ അവർക്ക് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...