Saturday, February 7, 2026

സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്രാനുമതി

Date:

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതി നേരത്തെ കേന്ദ്രം നല്‍കിയിരുന്നു.

വൈദ്യുതി മേഖലയിലും പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധിയെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ഇത്തരത്തില്‍ പന്ത്രണ്ടായിരം കോടിയോളം രൂപ കടമെടുക്കാന്‍ കഴിയുമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു.

ആകെ 18000 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നത്. 5900 കോടി കടമെടുത്തതിന് പിന്നാലെ വൈദ്യുതി മേഖലയിലെ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയ ശേഷം 6000 കോടി രൂപ വായ്പയുടെ അനുമതി കൂടി സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍ ലഭിക്കുന്ന ഈ 6000 കോടി രൂപ സംസ്ഥാനത്തിന് വലിയ ആശ്വാസമാകും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചാവേർ ആക്രമണം ; ഇസ്ലാമാബാദ് സ്ഫോടനത്തിൽ മരണസംഖ്യ 50 ആയി

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ഷിയാ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ...

ഇ ശ്രീധരനെ അതിവേഗ പാതയുടെ ചുമതല ഏൽപ്പിച്ചിട്ടുണ്ടോ എന്ന് ബ്രിട്ടാസ്; രാജ്യസഭയിൽ മറുപടി നൽകാതെ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി : കേരളത്തിലെ അതിവേഗ റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മെട്രോമാൻ...

അണ്ടർ-19 ലോകകപ്പ് ആറാമതും സ്വന്തമാക്കി ഇന്ത്യ ; ഇംഗ്ളണ്ടിനെ തകർത്തത് 100 റൺസിന്

ഹരാരെ : ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ആറാം തവണയും സ്വന്തമാക്കി...

വനിതാ എം.എല്‍.എയെ സൃഷ്ടിച്ച് ചരിത്രം കുറിക്കാന്‍ ലീഗ്

കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ...