Saturday, February 7, 2026

പ്രശാന്തിന് കുറ്റപത്രം ; പെരുമാറ്റച്ചട്ടം ലംഘിച്ചു

Date:

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ അവഹേളിച്ചതിന് സസ്പെൻഷനിലായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറി കുറ്റപത്രം നൽകി. ജയതിലകിനെ നിരന്തരം അവഹേളിച്ചതും ‘സൈക്കോപ്പാത്ത്’ എന്ന് വിശേഷിപ്പിച്ചതും സിവിൽസർവീസ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

പ്രശാന്തിന്റെ പെരുമാറ്റം സിവിൽസർവീസിന് അപമാനകരമാണ്. പ്രശാന്ത് സാമൂഹികമാധ്യമങ്ങളിലിട്ട കുറിപ്പുകൾ ചീഫ് സെക്രട്ടറി ശേഖരിച്ചിരുന്നു. ഇവ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. സസ്പെൻഷനുശേഷവും മാധ്യമങ്ങളിൽ പരസ്യപ്രതികരണം നടത്തിയതും കുറ്റകരമാണ്.

ഒരുമാസത്തിനകം വിശദീകരണം നൽകണം. ഇത് തൃപ്തികരമല്ലെങ്കിൽ അന്വേഷണം നടത്തി തുടർനടപടികളെടുക്കും. നവംബർ 11-നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച എട്ട് ചട്ടങ്ങൾ പ്രശാന്ത് ലംഘിച്ചെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു....

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ്...

‘കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല’; നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ...