കരൂര്‍: കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സഹായവും പിണറായി വാഗ്ദാനം ചെയ്തു. ഫെയ്‌സബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പങ്കുവെച്ചത്.
”തമിഴ്‌നാട്ടിലെ കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.” – ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.