നൂൽപ്പുഴയിൽ കോളറ, 209 പേർ നിരീക്ഷണത്തിൽ; 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകൾ.

Date:

ബത്തേരി :  നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ യുവതി കോളറ ബാധിച്ച് മരിച്ചു. മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇവരുമായി സമ്പർക്കത്തിൽ വന്ന 209 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. 59 പേർ കുണ്ടാണംകുന്ന് ഉന്നതിയിലുള്ളവരാണ്. 159 പേർ ഇവരുമായി സമ്പർക്കത്തിലുള്ളവരും. യുവതിയുടെ മരണാനന്തര ചടങ്ങളുകൾക്കായി എത്തിയവരാണ് ഇവരെല്ലാം. ഇതിൽ 15 പേർ നൂൽപ്പുഴ പഞ്ചായത്തിന് പുറത്തുള്ളവരാണ്.

ഉന്നതിയിലെ 10 പേർ അതിസാരത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോളനിക്കു സമീപത്തെ കോളിപ്പാളി ഉന്നതിയിലെ ഒരാളും അതിസാരത്തെ തുടർന്ന് ചികിത്സ തേടി. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കോളറ റിപ്പോർട്ട് ചെയ്തതോടെ കുണ്ടാണംകുന്ന്, തിരുവണ്ണൂർ, ലക്ഷംവീട് എന്നിവിടങ്ങൾ കണ്ടെയ്മെൻ്റ് സോണാക്കി പ്രഖ്യാപിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡ് വച്ച് യാത്ര തടഞ്ഞിട്ടുണ്ട്.

കോളറ ബാധിച്ച് യുവതി മരിച്ച നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.  ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ. പഞ്ചായത്തിലെ ഉന്നതികളിൽ കുടിവെള്ള സ്രോതസ്സുകളും പരിസരങ്ങളും ശുചീകരിച്ചു. കുടുംബശ്രീ, ട്രൈബൽ വകുപ്പ്, ആശാ വർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ. കഴിഞ്ഞദിവസം പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചിരുന്നു. വ്യാപാരികളുടെയും ട്രൈബർ പ്രമോട്ടർമാരുടെയും അടിയന്തര യോഗവും ചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...