Tuesday, March 10, 2026

സി ജെ റോയിയുടെ മരണം;  9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

Date:

ബംഗളൂരു :കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു. സംഭവത്തിൽ എസ് ഐ ടി  അന്വേഷണം ഊർജ്ജിതമാക്കി. ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഡോ.സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബംഗളൂരുവിൽ സംസ്ക്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്ക്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരും സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.  കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി കെ പ്രകാശ്, നടനും അവതാരകനുമായ മിഥുൻ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ കുടുംബത്തിന്‍റെ നിലപാട് വ്യക്തമാക്കി സഹോദരൻ സി ജെ ബാബുവാണ് രംഗത്തെത്തിയത്. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോയിക്ക് കടബാദ്ധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, നല്ല ഭരണത്തിന്റെ ഭാഗം’ : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി :സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപിച്ച്...

‘ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി’ : സുപ്രീം കോടതി ; പാർലമെന്റ് പരിഗണിക്കട്ടേയെന്നും കോടതി

ന്യൂഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന പരാമർശവുമായി...

സി.സി. മുകുന്ദനെ പുറത്താക്കി ; നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ

തൃശൂര്‍ : നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി...

പാർട്ടി അംഗത്വം പുതുക്കാത്ത സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് സിപിഎം; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കം

ആലപ്പുഴ: പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽഅംഗത്വം പുതുക്കാൻ വിസമ്മതിച്ച മുൻമന്ത്രി ജി. സുധാകരനുമായി ഇനി...