Monday, March 30, 2026

സതീശൻ്റെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി; എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡുമായി പ്രതിപക്ഷ നേതാവിന് മറുപടി

Date:

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് വി ഡി സതീശന്റെ പൊതു സംവാദത്തിനുള്ള വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. കഴിഞ്ഞ ദിവസമാണ്
വിഡി സതീശൻ പൊതു സംവാദത്തിനായി പിണറായി വിജയ വെല്ലുവിളിച്ചത്. തുടർന്ന്പിണറായി വിജയൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡ്’ പങ്കുവെക്കുകയും അതനുസരിക്കുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച നടത്താമെന്ന് അറിയിയ്ക്കുകയുമായിരുന്നു.

സർക്കാരിന്റെ എ-പ്ലസ്  പ്രകടനം എന്ന് അദ്ദേഹം വിശേഷിപ്പിച്ച കാര്യങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, പ്രതിപക്ഷം ആ വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം എന്നാണ് പ്രതിപക്ഷ നേതാവ് ഒടുവിൽ പറഞ്ഞത്. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ വ്യക്തമാക്കി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് നിർമ്മിച്ച വീടുകളുടെ അത്രയും വീടുകൾ കഴിഞ്ഞ 10 വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നിർമ്മിച്ചിട്ടില്ലെന്ന് സതീശൻ ഞായറാഴ്ച വിമർശിച്ചതിനെ തുടർന്നാണ് പുതിയ നീക്കം. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ വിശദമായ കണക്കുകൾ നിയമസഭയിൽ എൽഡിഎഫ് മന്ത്രിമാർ നൽകിയ മറുപടികളിൽ ലഭ്യമാണെന്നും വികസന വിഷയങ്ങളിൽ വിജയനുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നുമാണ് സതീശൻ പറഞ്ഞത്.

പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്‍റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നിയമസഭയിൽ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് അറിയാം. എന്നാൽ, എന്താണ് സഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയത്? കേരളത്തിന്‍റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ ശബ്ദം ഉയര്‍ത്തിയോ? ഇക്കാര്യങ്ങള്‍ക്ക് എല്ലാം മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...