Monday, February 9, 2026

ദേശീയപാതയിലെ തകർച്ച; നിർമ്മാണത്തിന്‍റെ പൂർണ്ണ നിയന്ത്രണം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

Date:

തിരുവനതപുരം : മലപ്പുറം മൂരിയാട് ഉൾപ്പടെ സംസ്ഥാനത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത തകരുന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാഷണൽ ഹെെവെ നിർമ്മാണത്തിൻ്റെ പൂർണ്ണ നിയന്ത്രണം കേന്ദ്ര സർക്കാരിനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ഇപ്പോൾ നാഷണൽ ഹൈവേയിലെ നിർമ്മാണത്തിൽ ചില പിഴവുകൾ വന്നു. അതോടെ അതിനെ വിമര്‍ശിച്ച് ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഭൂമി ഏറ്റെടുത്തു നൽകിയതിൽ ഈ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ, നിര്‍മ്മാണത്തിന്‍റെ പൂർണ്ണ നിയന്ത്രണം കേന്ദ്രത്തിനാണ്” മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ കുറ്റപ്പെടുത്താൻ ചിലർക്ക് കിട്ടിയ അവസരം ഉപയോഗിക്കുകയാണെന്നും വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും ഞങ്ങളെ കുറ്റപ്പെടുത്താൻ വാസനയുള്ളവർ കിട്ടിയ അവസരം മുതലാക്കിയെന്നും അദ്ദേഹം പരാമർശിച്ചു.

എന്തും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. വീഴ്ച വീഴ്ചയായി കണ്ട് നടപടി സ്വീകരിക്കണം. അത് ദേശീയപാത അതോറിറ്റിയുടെ ചുമതലയാണ്. എല്ലാം പറയാം മഹത എന്തും പറയാം വഷളാ എന്ന ചൊല്ലുപോലെ എന്തും പറയുന്ന അവസ്ഥയിലാണ് കാര്യങ്ങളെത്തിയത്” മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിർബാധം തുടരുന്ന അന്ധവിശ്വാസം! ; ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ പോക്സോ കേസെടുത്ത് പോലീസ്

കൊല്ലം: അന്ധവിശ്വാസത്തിൻ്റെ മറവിൽ മന്ത്രവാദവും ബാധയൊഴിപ്പിക്കലും നിർബാധം തുടരുന്നു എന്നതിൻ്റെ ഏറ്റവും...

സ്പാകൾക്കെതിരെ കടുത്ത നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം : സ്പാകൾക്കെതിരെ കടുത്ത നടപടികളുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ. തിരുവല്ലയിൽ സ്പായിലുണ്ടായ...

വർഗീയതയ്‌ക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണം, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർഗോഡ് : വർഗീയതയ്‌ക്കെതിരെ എല്ലാ മതവിഭാഗങ്ങളിലുമുള്ള മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി...

ഭീകരവാദത്തോട് വിട്ടുവീഴ്ചയും ഇരട്ടത്താപ്പും അനുവദിക്കില്ല: മലേഷ്യയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ക്വാലാലംപൂർ : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരുവിധ ഇരട്ടത്താപ്പും വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന ഇന്ത്യയുടെ...