Sunday, April 5, 2026

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വർദ്ധനവ് ; 50 രൂപ കൂടി

Date:

ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിയ്ക്കും. 19 കിലോ ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികൾ വർദ്ധിപ്പിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ 50 രൂപ വരെയാണ് വർദ്ധനവ്. അതേസമയം, 14 കിലോഗ്രാം വരുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇത് 2025 ഏപ്രിൽ 8-ലെ നിരക്കിൽ തന്നെ തുടരുകയാണ്.

വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായ രണ്ടാം മാസമാണ് വർദ്ധിപ്പിക്കുന്നത്. ജനുവരി മാസത്തിന്റെ തുടക്കത്തിൽ എണ്ണക്കമ്പനികൾ 111 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വ്യവസായ മേഖലയെ ഈ വില വർദ്ധനവ് സാരമായി ബാധിക്കും. ഇത് ഭക്ഷണ സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായേക്കുമെന്നും ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഇനി യുദ്ധത്തിനൊരുങ്ങിയാൽ കൊൽക്കത്തയിലും ആക്രമണം നടത്തും’; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമബാദ് : ഇന്ത്യക്കെതിരായ ഭീഷണിയുമായി വീണ്ടും പാക്കിസ്ഥാൻ. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള...

തൃശ്ശൂരിൽ വോട്ടിനായി ബിജെപി വക കിറ്റ് !;  എൽഡിഎഫിന്റെ പരാതിയിൽ കിറ്റുകൾ പിടികൂടി, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശ്ശൂർ : ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻബിജെപി ശ്രമമെന്ന് പരാതി. തൃശ്ശൂർ...

ഒരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാൻ; A-10 തകർന്നുവീണത് ഹോർമുസിനടുത്ത്

ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി...