Wednesday, October 7, 2026

ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ ഒരു പൈലറ്റിനെ  രക്ഷപ്പെടുത്തി യുഎസ്; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നെന്നും റിപ്പോർട്ട്

Date:

[ Photo Courtesy : X]

ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ്  രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇറാനിയൻ സൈന്യം സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ യുഎസ് സൈന്യം സ്ഥലത്തെത്തി യുഎസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തിയെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. വിമാനത്തിൽ രണ്ട് ജീവനക്കാരുണ്ടായിരുന്നുവെന്ന് യുഎസ് വാർത്താ വെബ്‌സൈറ്റായ ആക്‌സിയോസിനോട് വൃത്തങ്ങൾ പറഞ്ഞു.

ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, എഫ്15-ഇയിൽ രണ്ട് പേരടങ്ങുന്ന ഒരു ക്രൂവാണുള്ളത്. അതിൽ മുൻ സീറ്റിൽ ഒരു പൈലറ്റും പിന്നിൽ ഒരു വെപ്പൺസ് സിസ്റ്റംസ് ഓഫീസർ (ഡബ്ല്യുഎസ്ഒ) അതായത് ഗണ്ണർ. ഇവരിൽ ഒരാളെയാണ് യുഎസ് സൈന്യം രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ചയാണ് തെക്കുപടിഞ്ഞാറൻ ഇറാനിൽ വെച്ച് ഒരു അമേരിക്കൻ യുദ്ധവിമാനം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) വെടിവച്ചിട്ടത്. പൈലറ്റിന്റെ സീറ്റ് ഉൾപ്പെടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. എന്നാൽ, പൈലറ്റ് എവിടെയാണെന്നതിനെക്കുറിച്ചുള്ള വ്യക്തവും കൃത്യവുമായ വിവരങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുന്നു. കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.

കാണാതായ പൈലറ്റിനെ കണ്ടെത്തുന്നതിനായി യുഎസ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന് യുഎസ് സേന വിശ്വസിക്കുന്നു. ഇതിനെത്തുടർന്ന്, യുഎസ് ഹെലികോപ്റ്ററുകൾ ഇറാനിൽ തിരച്ചിൽ ആരംഭിച്ചു.
അപകടം നടന്ന പ്രദേശത്ത് നിരവധി യുഎസ് ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്ന് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും  ഇറാന്റെ സൈന്യമായ ഐആർജിസി, യുഎസ് സൈനികരുടെ അത്തരം ശ്രമങ്ങളെ തടയുന്നുണ്ടെന്നാണ് വാർത്തകൾ. പല സ്ഥലങ്ങളിലും വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...