Saturday, April 4, 2026

‘തികഞ്ഞ പ്രോട്ടോകോൾ ലംഘനം, കേരളത്തെ അപമാനിക്കുന്നതിന് തുല്യം’ : ദേശീയപാത-66 ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി റിയാസ്

Date:

തിരുവനന്തപുരം : കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത-66 ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ മാറ്റി പകരം ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു.

2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു  പദ്ധതിയെ 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസർക്കാർ 5,600 കോടി രൂപ വിഹിതം നൽകാൻ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ തുടക്കംമുതൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചിട്ടുള്ളതാണെന്നും റിയാസ് വ്യക്തമാക്കി. ഇത്രയധികം പങ്കാളിത്തമുള്ള ഒരു പദ്ധതിയുടെ ഔദ്യോഗിക ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നത് ശരിയായ നടപടിയല്ല.

ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ മാത്രം ഉൾപ്പെടുത്തുന്നെങ്കിൽ മറ്റു പാർട്ടികളുടെ അധ്യക്ഷന്മാരെയും വിളിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. എൽ.ഡി.എഫ് സർക്കാരിന് പദ്ധതിയിലുള്ള റോൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ദേശീയപാത-66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപയുടെ കോഴിക്കോട് ബൈപ്പാസ് നവീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഔദ്യോഗിക അതിഥി പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎ ഉമ തോമസ് എന്നിവർക്കൊപ്പം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി  അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃശ്ശൂരിൽ വോട്ടിനായി ബിജെപി വക കിറ്റ് !;  എൽഡിഎഫിന്റെ പരാതിയിൽ കിറ്റുകൾ പിടികൂടി, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശ്ശൂർ : ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻബിജെപി ശ്രമമെന്ന് പരാതി. തൃശ്ശൂർ...

ഒരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാൻ; A-10 തകർന്നുവീണത് ഹോർമുസിനടുത്ത്

ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി...

ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ ഒരു പൈലറ്റിനെ  രക്ഷപ്പെടുത്തി യുഎസ്; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നെന്നും റിപ്പോർട്ട്

ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ്  രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്....