ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും തൃശ്ശൂർ സ്വദേശിയുമായയ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് (56) ജീവനൊടുക്കി. ആദായനികുതി റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ. അശോക് നഗറിലെ ഓഫിസിൽ വെച്ച് കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളിൽ ഐ. ടി. പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിൽ അദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നു എന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറയുന്നു. സിനിമ നിർമ്മാതാവ് കൂടിയായ റോയ് റിയൽ എസ്‌റ്റേറ്റ് പ്രോജക്ടുകളിലൂടെയാണ് വ്യവസായ രംഗത്ത് അറിയപ്പെട്ടു തുടങ്ങിയത്. ഭാര്യ ലിനി റോയ്. മക്കൾ: രോഹിത്, റിയ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
