സഭാതർക്കം: 6 പള്ളികൾ  കലക്ടർമാർ ഏറ്റെടുക്കണം;  ഹൈക്കോടതി നിർദ്ദേശം

Date:

കൊച്ചി : എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാതർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്ക്  നിർദ്ദേശം നൽകി ഹൈക്കോടതി. ഓടക്കാലി സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് സഭയ്ക്കു കൈമാറുന്ന വിഷയത്തിൽ  കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് വി.ജി.അരുൺ

എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പോത്താനിക്കാട് സെന്റ് ജോൺസ് ബെസ്ഫാഗെ  ഓർത്തഡോക്സ് സിറിയൻ പള്ളി, പാലക്കാട് ജില്ലയിലെ മംഗളം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി എന്നീ ദേവാലയങ്ങൾ  ഏറ്റെടുക്കാനാണു കലക്ടർമാർക്കു ഹൈക്കോടതി നിർദ്ദേശം നൽകിയത്. 

ഹർജി ഇനി പരിഗണിക്കുന്ന അടുത്ത മാസം 30നു മുൻപ് ഇതു സംബന്ധിച്ച്  കലക്ടർമാർ റിപ്പോർട്ട് നൽകണം. കലക്ടർമാരെ സഹായിക്കാനായി എറണാകുളം, പാലക്കാട് ജില്ലാ പൊലീസ് മേധാവിമാർ മതിയായ സേനയെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...