ഹരിയാനയിൽ ഇവിഎം അട്ടിമറി ആരോപണത്തില്‍ ഉറച്ച് കോൺഗ്രസ് ; ’99 ശതമാനം ചാര്‍ജുള്ള ഇവിഎമ്മിലെല്ലാം കോണ്‍ഗ്രസ് തോറ്റു’- പവന്‍ ഖേര

Date:

ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ”99 ശതമാനം ബാറ്ററി ചാര്‍ജ് പ്രദര്‍ശിപ്പിച്ച വോട്ടിംഗ് മെഷീനുകളിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം ബാറ്ററി ചാര്‍ജുള്ള മെഷീനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു.” – കോൺഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

99 ശതമാനം ചാര്‍ജുണ്ടായിരുന്ന ഇവിഎമ്മുകളിലാണ് കോണ്‍ഗ്രസിന്റെ പ്രധാന സംശയം. വോട്ടെണ്ണല്‍ ദിനത്തില്‍ തന്നെ ഇത് സംബന്ധിച്ച ആരോപണം അവർ ഉയര്‍ത്തിയിരുന്നു. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി കഴിഞ്ഞു ഇതിനകം കോൺഗ്രസ്. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ എഴുതി തയ്യാറാക്കിയ പരാതിയും തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്

ഹരിയാണ നിയമസഭാ വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടു നിന്ന ശേഷമാണ് പെട്ടെന്ന് ഫലം മാറി മറഞ്ഞത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. 90 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റുകളിൽ വിജയിച്ചപ്പോൾ കോണ്‍ഗ്രസിന് 37 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി...

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിനിരയായ യുവതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി...