ഗുരുവായൂരിൽ ഉത്രാടം കാഴ്ചക്കുല സമർപ്പണം ; ഭണ്ഡാരം വരവിൽ റെക്കാർഡ് വർദ്ധന

Date:

ഗുരുവായൂർ: തിരുവോണ ആഘോഷത്തിന്റെ ഭാഗമായി ഉത്രാടം കാഴ്ചക്കുല സമർപ്പണം ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിച്ചു. നൂറുകണക്കിനാളുകളാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിനായി എത്തിയത്. ഓണക്കാലമായതിനാൽ ക്ഷേത്ര ദർശനത്തിൻ്റെ സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് മുതൽ സെപ്റ്റംബർ 22വരെയാണ് ദർശന സമയം കൂട്ടിയത്. തിരുവോണ ദിനമായ ഞായറാഴ്ച പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലി മേളവും ഉണ്ടാകും. പുലർച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കുന്നത്

ഭണ്ഡാരം വരുമാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2024 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ വരുമാനം 5.80 കോടി കവിഞ്ഞു. 58081109 കോടി രൂപയാണ് ഇതുവരെ ലഭിച്ച തുക. സ്വർണവും വെള്ളിയും ഇക്കൂട്ടത്തിലുണ്ട്.

കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 29 നിരോധിത നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 13 നോട്ടുകളും അഞ്ഞൂറിൻ്റെ 114 കറൻസിയും ലഭിച്ചു. എസ് ഐ ബി ഗുരുവായൂർ ശാഖയ്ക്കാണ് എണ്ണം ചുമതലയുള്ളത്. കിഴക്കേ നട ഇ ഭണ്ഡാരത്തിൽ നിന്ന് 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരത്തിൽ നിന്ന് 34146 രൂപയും ലഭിച്ചു. ഈ മാസം അവസാനിക്കൻ ദിവസങ്ങൾ ഇനിയും അവശേഷിക്കുന്നതിനാൽ മാസ വരുമാനം വർദ്ധിക്കാനുള്ള സാദ്ധ്യതയാണുള്ളത്.

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ നടന്ന മാസം കൂടിയാണ് സപ്തംബർ. കഴഞ്ഞ എട്ടാം തിയ്യതി 351 വിവാഹങ്ങളാണ് നടന്നത്. പുലർച്ചെ നാലുമണി മുതൽ ആരംഭിച്ച കല്യാണങ്ങൾ ഏറെ വൈകിയാണ് അവസാനിച്ചത്. തിരക്കും ബുദ്ധിമുട്ടുകളും ഇല്ലാതെയാണ് ഇത്രയും വിവാഹങ്ങൾ ക്ഷേത്രഭാരവാഹികൾ നടത്തിയത്.

ഉത്രാടമായ ഇന്നും തിരുവോണനാളായ നാളെയും ആയിരക്കണക്കിന് ഭക്ഷതർ ക്ഷേത്രത്തിൽ ദർശനം നടത്തും. തിരുവോണ ദിവസമായ നാളെ ശക്തമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പി എം ശ്രീയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സി പി ഐ ;  ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ബഹിഷ്ക്കരിക്കും 

ആലപ്പുഴ : പിഎംശ്രീ വിഷയത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി സിപിഐ....

‘ആസിയാൻ കാഴ്ചപ്പാടിന് എപ്പോഴും ഇന്ത്യയുടെ പിന്തുണയുണ്ട്’; ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി :  ആസിയാൻ കാഴ്ചപ്പാടിനെ എന്നും പിന്നുണക്കുന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന്...

ചൈനയിലേക്ക് ഇനി നേരിട്ട് പറക്കാം ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിമാന സർവ്വീസുകൾ പുന:രാരംഭിച്ചു

ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ...