Thursday, April 9, 2026

ടൊവിനോ ചിത്രം കോടതി കയറി ; ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞു

Date:

കൊച്ചി: ടൊവിനോ തോമസ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സബ് കോടതി. എറണാകുളം സ്വദേശി ഡോ. വിനീതാണ് യു.ജി.എം പ്രൊഡക്ഷൻസിനെതിരെ എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ പരാതി നൽകിയത്. 3.20 കോടി തന്റെ കയ്യിൽ നിന്നും വാങ്ങിയെന്നും അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും വിനീത് പറയുന്നു. ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്കും വിലക്കുണ്ട് .

ടൊവിനോ ട്രിപ്പിള്‍ റോളിൽ എത്തുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബർ രണ്ടിനാണ് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. ജിതിൻ ലാലാണ് ചിത്രത്തിൻ്റെ സംവിധായകൻ. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ഹരീഷ് ഉത്തമന്‍, നിസ്താര്‍ സേഠ്, ജഗദിഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ്, സുധീഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

തമിഴിലെ പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. ജോമോന്‍ ടി ജോൺ ഛായാഗ്രാഹണം. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...